വാണിയംകുളം: കര്‍മ്മശാസ്ത്ര പണ്ഡിതനും ആത്മീയ ചൈതന്യവുമായിരുന്ന കമ്പംതൊടി മുഹമ്മദ് മുസ്ലിയാര് അനുസ്മരണ സംഗമം ഇന്ന് (03-05-2017). വാണിയംകുളം ജാമിഅ റഹീമിയ്യ വിദ്യാര്‍ത്ഥി സംഘടന എം.എഫ്.എസ്.എയാണ് സംഘാടകര്‍.
പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. പറപ്പൂര് ബാപ്പുട്ടി മുസ്ലിയാര്, സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാര്, സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ ലക്കിടി, മമ്മി ഹാജി വാണിയംങ്കുളം എന്നിവര്‍ സംബന്ധിക്കും.
ഹോസ്റ്റല്‍ ബില്‍ഡിംഗ് ശിലാസ്ഥാപനം ഇന്ന്
വാണിയംങ്കുളം: മാനു മുസ്ലിയാര് ഇസ്ലാമിക് കോംപ്ലക്സില്‍ പുതുതായി നിര്‍മിക്കുന്ന ഹോസ്റ്റല്‍ ബില്‍ഡിംഗിന്റെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാര്, പ്രമുഖ സൂഫി വര്യന് ബാപ്പുട്ടി മുസ്ലിയാര് പറപ്പൂര്, സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ ലക്കിടി, മമ്മി ഹാജി വാണിയംങ്കുളം തുടങ്ങിയവര്‍ സംബന്ധിക്കും.
- Mmic Vkm