തൃശൂർ : എസ്.എസ്.എൽ.സി മുതൽ പ്ലസ് ടു വരെയുള്ള ആൺകുട്ടികൾക്കായി എസ്.കെ.എസ്.എസ്.എഫ് ട്രന്റ് തൃശൂർ ജില്ലാ സമിതി എക്സലൻഷ്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 23 ചൊവ്വ രാവിലെ 9 മുതൽ വൈകീട്ട് 4 വരെ പെരുമ്പിലാവ് കൊരട്ടിക്കര മജ്ലിസുൽ ഫുർഖാനിലാണു പരിപാടി. കരിയർ പ്ലാനിംഗ്, ടീൻ ടീം എന്നീ സെഷനുകൾക്ക് പുറമേ വിദ്യാർത്ഥികൾക്കായി അഭിരുചി പരീക്ഷയും ടാലന്റ് ഹണ്ടും ക്യാമ്പിൽ വെച്ച് സംഘടിപ്പിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ ക്യാമ്പിൽ പങ്കെടുക്കാൻ സധിക്കൂ. രജിസ്ട്രേഷന് ബന്ധപ്പെടുക: 9567064161, 9995340219
- Shahul Hameed