പട്ടിക്കാട് : ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്റെ ഭാഗമായി ജാമിഅഃ നൂരിയ്യഃ സംഘടിപ്പിക്കുന്ന ഹുബ്ലി ദഅ#്വാ കോണ്‍ഫ്രന്‍സ് ഇന്ന് നടക്കും. ധാര്‍വാഡ് ജില്ലയിലെ ഗ്രാമ പ്രദേശങ്ങളില്‍ റമസാന്‍ മാസം നടത്തേണ്ട ദഅ#്വാ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപരേഖ തയ്യാറാക്കും. ഇന്ന് (ചൊവ്വ) കാലത്ത് പത്ത് മണിക്ക് കച്ചി ശാദി ഹാളില്‍ നടക്കുന്ന സമ്മേളനം ഹാജി അബ്ദുല്‍ കരീം ശീര്ഷി ഉദ്ഘാടനം ചെയ്യും. ഇസ്ഹാഖ് ഹാജി തോഡാര് അധ്യക്ഷത വഹിക്കും. ഉസ്മാന് ഫൈസി തോഡാര്, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, അനീസ് കൗസരി, മുഹമ്മദ് അസ്ലം ഫൈസി, മൗലാനാ അബ്ദുറഹ്മാന് അദ്ദാഇ, റഫീഖ് ഹുദവി കോലാര്‍, ഉവൈസ് മന്‍സരി ഹുബ്ലി, അശ്റഫലി പടന്ന, സഈദ് ഹുദവി (ഗുജറാത്ത്) പ്രസംഗിക്കും.
- Secretary Jamia Nooriya