'ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍'; SKSSF റമളാന്‍ കാമ്പയിന്‍

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വരുന്ന റമളാന്‍ മാസത്തില്‍ വിപുലമായ രീതിയില്‍ ഖുര്‍ആന്‍ വൈജ്ഞാനിക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ പാരായണ പരിശീലനം, കാലിക വിഷയങ്ങളിലെ ഖുര്‍ആന്‍ വിശകലനം തുടങ്ങിയവയാണ് ഈ വര്‍ഷത്തെ കാമ്പയിന്‍ പരിപാടികള്‍. മെയ് 18 ന് കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് നടക്കും. 'ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍' എന്ന പ്രമേയത്തില്‍ ജില്ലാ, മേഖലാ, ക്ലസ്റ്റര്‍, ശാഖാ തലങ്ങളിലും വിവിധ ഉപസമിതികള്‍ വഴിയും വിവിധ പരിപാടികള്‍ കാമ്പയിന്‍ കാലയളവില്‍ നടക്കും. പ്രമുഖര്‍ നയിക്കുന്ന സംസ്ഥാന തല ഖുര്‍ആന്‍ ക്വിസ് മത്സരം കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും. യോഗത്തില്‍ ഡോ. ജാബിര്‍ ഹുദവി, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഡോ. സുബൈര്‍ ഹുദവി, ശുഐബ് നിസാമി, നൗഫല്‍ കുട്ടമശ്ശേരി, അബ്ദുസ്സലാം ദാരിമി, അബ്ദുല്ലതീഫ് പന്നിയൂര്‍, ആശിഖ് കുഴിപ്പുറം, വി.കെ.എച്ച് റശീദ് മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജ. സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു. 
- https://www.facebook.com/SKSSFStateCommittee/posts/1883490138575977