പെരിന്തല്‍മണ്ണ: മുസ്ലിംകള് ഏറെ പിന്നോക്കം നില്ക്കുന്ന വടക്കന്‍ കര്‍ണാടകയിലെ ഹുബ്ലി-ദാര്‍വാഡ് മേഖലയില്‍ ദഅ്വാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശവും പുത്തനുണര്‍വ്വും സൃഷ്ടിച്ച് ജാമിഅഃ നൂരിയ്യഃ ദഅ്വാ കോണ്‍ഫ്രന്‍സ് സമാപിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്റെ ഭാഗമായി ഹുബ്ലിയിലെ കച്ചി ഗാര്ഡന് ഹാളില്‍ നടന്ന ജാമിഅഃ ദഅ്വാ കോണ്ഫ്രന്സില് നഗര-ഗ്രാമീണ മേഖലകളില്‍ നിന്നുള്ള ഒട്ടേറെ മഹല്ല് പ്രതിനിധികളും ഉമറാക്കളും പണ്ഡിതന്മാരും പങ്കെടുത്തു.
ഈ മേഖലകളില്‍ റമളാന്‍ മാസം നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപം നല്കി. പാവപ്പെട്ട മുസ്ലിംകളെ വിശ്വാസപരമായും വിദ്യഭ്യാസ പരമായും പിന്നാക്കം നയിക്കുന്ന വിവിധ ശക്തികള്‍ക്കെതിരെ സമ്മേളനം മുന്നറിയിപ്പ് നല്കി. മേഖലയിലെ നാല്പത് പള്ളികളില്‍ ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്റെ ഭാഗമായി റമളാനില്‍ ഇമാമുമാരെ നിയമിക്കാനും, റിലീഫ്, ഇഫ്താര്‍ പരിപാടികള്‍ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.
ബീജാപ്പൂര്‍ നാഷണല്‍ മിഷന് പ്രൊജക്ട് കോഡിനേറ്റര്‍ ഇസ്ഹാഖ് ഹാജി തോഡാറിന്റെ അധ്യക്ഷതയില്‍ ഹാജി അബ്ദുല്‍ കരീം ശീര്‍ശി സമ്മേളനം ഉദ്ഘാടനം ചെയ്തു. മൗലാനാ നിസാര്‍ അഹ്മദ് മിസ്ബാഹി, കച്ചി അബ്ദുല്‍ ഖാദര്‍ ഹാജി മുഖ്യാതിഥികളായി ഹംസ റഹ്മാനി കൊണ്ടിപറമ്പ് മുഖ്യപ്രഭാഷണം നടത്തി. റശീദ് ഫൈസി നാട്ടുകല്‍ കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. അനീസ് കൗസരി, റഫീഖ് ഹുദവി കോലാര്‍, അഹ്മദ് മുജീബ് തളങ്കര, അബ്ദുറഹ്മാന് നദ്വി (ബാംഗ്ലൂര്‍), സ്വാദിഖ് പത്താന്, ഗരീബ് നവാസ്, മൗലാനാ മീര്‍ സാഹിബ്, മൗലാനാ ഗുലാം ജീലാനി, മൗലാനാ ശഫീഉല്ല, ഇല്ല്യാസ് തോഡാര്, അശ്റഫ് തോഡാര്, യാസര്‍ അറഫാത്ത് കൗസരി, നാസര്‍ കൗസരി, ബാവ മുഹ്യുദ്ദീന്‍, റശീദ് ഗഡിയാറ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്റെ ഭാഗമായി ഹുബ്ലിയിലെ കച്ചി ഗാര്ഡന് ഹാളില്‍ നടന്ന ജാമിഅഃ ദഅ്വാ കോണ്‍ഫ്രന്‍സ് ഹാജി അബ്ദുല്‍ കരീം ശീര്‍ശി ഉദ്ഘാടനം ചെയ്യുന്നു.
- Secretary Jamia Nooriya