തിരൂരങ്ങാടി: മമ്പുറം സയ്യിദലവി തങ്ങളുടെ അമ്മാവനും ഭാര്യാ പിതാവുമായിരുന്ന സയ്യിദ് ഹസന് ജിഫ്രി തങ്ങളുടെ ആണ്ടുനേര്‍ച്ച ഇന്ന് മുതല്‍ മമ്പുറം മഖാമില്‍ വെച്ച് നടക്കും. ഇന്ന് അസര്‍ നമസ്കാരാനന്തരം മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങളുടെ നേതൃത്വത്തിലുള്ള കൊടികയറ്റത്തോടെയാണ് നേര്‍ച്ചക്ക് തുടക്കമാവുക. യമനില്‍ നിന്ന് ഹസന് ജിഫ്രി 1754 ലാണ് കേരളത്തിലെത്തിയത്. തിരൂരങ്ങാടി കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളൊക്കെയും. ഹസന് ജിഫ്രി തങ്ങള്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഖാമില്‍ മമ്പുറം സയ്യിദ് അലവി തങ്ങള്‍ പിന്നീട് ആരംഭിച്ച സ്വലാത്താണ് ഇന്നും ആയിരങ്ങള്‍ പങ്കെടുക്കുന്ന മമ്പുറം മഖാമിലെ വ്യാഴാഴ്ചകളില്‍ നടക്കുന്ന മമ്പുറം സ്വലാത്ത്. നേര്‍ച്ച 15 ാം തിയ്യതി തിങ്കളാഴ്ച അസ്റിന് ശേഷം നടക്കുന്ന മൗലിദ്, ദുആയോടെ സമാപിക്കും.
- Darul Huda Islamic University