കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ത്വലബാവിംങ് സംസ്ഥാന സമിതി മഹല്ലുകളില്‍ നടപ്പിലാക്കുന്ന തജ്‌രിബ ദഅ്‌വാ പ്രോഗ്രാമിന് തുടക്കമായി. കേരളത്തിനകത്തും പുറത്തുമായി തിരഞ്ഞെടുക്കപ്പെട്ട മഹല്ലുകളിലാണ് ഫീല്‍ഡ് വര്‍ക്ക് നടത്തുന്നത്. വിവിധ ദര്‍സ് അറബിക് കോളേജുകളില്‍ നിന്നുള്ള മുപ്പത് വിദ്യാര്‍ഥികളാണ് തജ്‌രിബക്ക് നേതൃത്വം നല്‍കുന്നത്.
രണ്ട് ദിവസത്തെ ഫീല്‍ഡ് വര്‍ക്കില്‍ മഹല്ല് സര്‍വ്വേ, മതവിദ്യാഭ്യാസ ക്യാമ്പയിന്‍, പേരന്റ് കൗണ്‍സലിംങ്, ഗൃഹസന്ദര്‍ശനം, വിദ്യാര്‍ഥി കൂട്ടായ്മ എന്നിവ നടക്കും. ഈ വര്‍ഷം തമിഴ്‌നാട് നീലഗിരി ജില്ലയിലെ പാടന്തറ, പൊട്ടുവയല്‍, മെയ്ഫില്‍ഡ്, കുറ്റിമൂച്ചി, കോഴിക്കോട് ജില്ലയിലെ ചെമ്മങ്കടവ്, പാലക്കാട് ജില്ലയിലെ മോളൂര്‍ എന്നീ മഹല്ലുകളിലാണ് തജ്‌രിബ നടക്കുന്നത്.
കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നടന്ന പരിശീലന ക്യാമ്പ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു. ത്വലബ സംസ്ഥാന ചെയര്‍മാന്‍ സി.പി ബാസിത് ഹുദവി തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു. സഅദ് വെളിയങ്കോട്, ലത്തീഫ് പാലത്തുങ്കര, ഫായിസ് നാട്ടുകല്‍ സംസാരിച്ചു. ഉവൈസ് പതിയാങ്കര സ്വാഗതവും ജുറൈജ് കണിയാപുരം നന്ദിയും പറഞ്ഞു
- twalabastate wing