മെയ് 21 ഞായർ രാത്രി 7 മണിക്ക് അണങ്കൂർ ജംഗ്ഷനിൽ നടക്കുന്ന പരിപാടി എം.എ ഖാസിം മുസ്ലിയാർ ഉദ്ഘാടനം ചെയ്യും
അണങ്കൂർ: കാലാകാലങ്ങളായി അഹലു സുന്നത്തി വല്‍ ജമാഅത്തിന്റെ ഉറച്ച കേന്ദ്രമായിരുന്ന മഹല്ലുകളിൽ അഹലുസുന്നത്തിന്റെ ആശയാദര്‍ശങ്ങളെ ചോദ്യം ചെയ്യുകയും പുത്തന്‍ ആശയങ്ങള്‍ പകര്‍ന്ന് നല്‍കുകയും ചെയ്ത് പുതിയ തലമുറയെ കുരുതികൊടുക്കാന്‍ ചിലര്‍ തന്ത്രംമെനയുന്ന സാഹചര്യത്തിൽ പുതിയ തലമുറക്ക് അഹലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പറഞ്ഞുകൊടുക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനുംവേണ്ടി എസ് കെ എസ് എസ് എഫ് അണങ്കൂർ ക്ലസ്റ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 21 ഞായർ രാത്രി7 മണിക്ക് അണങ്കൂർ ജംഗ്ഷനിൽ സുന്നി-മുജാഹിദ് ആദർശ മുഖം മുഖം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറീയിച്ചു മതമൗലീകത ചമയുന്നവരെയും പുത്തനാശയങ്ങൾ പ്രചരിപ്പിക്കുന്നവരെയും ശക്തമായി എതിർത്തും അവരുടെ കുത്സിത നീക്കങ്ങൾക്കെതിരെ ശക്തമായ ചെറുത്ത് നിന്നും തന്നെയാണ് മുസ്ലിം പണ്ഡിതരുടെ ആധികാരിക കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ക്കാലവും അതിന്റെ ദൗത്യം നിർവഹിച്ചുവരുന്നത്. മത തീവ്രവാദത്തെയോ തീവ്രമായ മതമൗലികതയെയോ പ്രചരിപ്പിച്ചുള്ള ഒരു നീക്കം സമസ്തയ്ക്ക് അന്യവുമാണ്. അത് കൊണ്ട് തന്നെ സമുദായം ഏതു രീതിയിലും ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ സമസ്തയും അതിന്റെ പോഷക ഘടകങ്ങളും ശക്തമായി നിലകൊണ്ടിട്ടുണ്ട്.
ഇവിടെ മതാചരങ്ങളെയും അതിന്റെ ആശയങ്ങളെയും വികലമാക്കി പരിശുദ്ധ ഇസ്ലാം മതത്തെ സമൂഹത്തിന് മുന്നിൽ തെറ്റിദ്ധരിപ്പിക്കുകയാണ് ചിലർ. അവിടെയാണ് ഐ എസ് ആരോപണവും ഭീകര സoഘടനാ ബന്ധവുമൊക്കെ ഇസ്ലാം മതത്തിനെതിരെ ചാർത്തപ്പെടുന്നത്.
കാലാകാലങ്ങളായി അഹലു സുന്നത്തി വല്‍ ജമാഅത്തിന്റെ ഉറച്ച കേന്ദ്രമായിരുന്ന മഹല്ലുകളിൽ അഹലുസുന്നത്തിന്റെ ആശയാദര്‍ശങ്ങളെ ചോദ്യം ചെയ്യുകയും പുത്തന്‍ ആശയങ്ങള്‍ പകര്‍ന്ന് നല്‍കുകയും ചെയ്ത് പുതിയ തലമുറയെ കുരുതികൊടുക്കാന്‍ ചിലര്‍ തന്ത്രംമെനയുന്ന സാഹചര്യത്തിലാണ് എസ് കെ എസ് എസ് എഫ് ആദർശ മുഖാ മുഖം സംഘടിപ്പിക്കുന്നത് . പരിപാടി സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എം എ ഖാസിം മുസ്ലിയാർ ഉദ്ഘാടനം ചെയ്യും, പ്രമുഖ പണ്ഡിതൻ എം.ടി അബൂബക്കർ ദാരിമി മുഖാമുഖത്തിന് നേതൃത്വം നൽകും, സമസ്തയുടെ യും പോഷക സംലടനകളുടെയും നേതാക്കൾ ,ബെദിര, അണങ്കൂർ, കൊല്ലമ്പാടി, തുരുത്തി, പെരുമ്പള എന്നീ പ്രദേശത്തെ മഹല്ല് ഖത്തീബുമാർ ഭാരവാഹികൾ സംബന്ധിക്കും
വാർത്ത സമ്മേളനത്തിൽ: സ്വാഗതസംഘം ജനറൽ കൺവീനർ ഇർഷാദ് ഹുദവി ബെദിര, വർക്കിംങ്ങ് കൺവീനർ ശിഹാബ് അണങ്കൂർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മേഖല പ്രസിഡന്റ്,ഹാരിസ് ബെദിര,എസ് ബി വി അണങ്കൂർ റൈഞ്ച് കൺവീനർ ഹാഷിം ഹുദവി അണങ്കൂർ, എസ് വൈ എസ് മുൻസിപ്പൽസെക്രട്ടറി അബ്ദുസലാം മൗലവി, എസ് കെ എസ് എസ് എഫ് ക്ലസ്റ്റർ പ്രസിഡന്റ് സാലിം ചുടു വളപ്പിൽ, എന്നിവർ സംബന്ധിച്ചു
- irshad irshadba