ചേളാരി:സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ ആരംഭിച്ച അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി) ഓഫീസ് ഉദ്ഘാടനം നാളെ (മെയ് 15 രാവിലെ 9 മണിക്ക് ചേളാരി സമസ്താലയത്തിൽ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. അസ്മി പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. ബ്രോഷർ പ്രകാശനം സമസ്ത ജന.സെക്രട്ടറി പ്രഫസർ കെ.ആലിക്കുട്ടി മുസ്ല്യാരും കെ.ജി ബുക്സ് പ്രകാശനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജന.സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ല്യാരും നിർവ്വഹിക്കും.ഉമർ ഫൈസി മുക്കം, ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, കെ.മോയിൻ കുട്ടി മാസ്റ്റർ, എം.എ ചേളാരി സംബന്ധിക്കും.
ടീച്ചേഴ്സ്, മാനേജ്മെൻറ്, പാരൻറ്സ് എന്നിവർക്ക് മികച്ച ട്രൈനിങ് നൽകുകയും ഏകീകരിച്ച സംവിധാനത്തിലൂടെ നിലവാരമുള്ള പാഠപുസ്തകങ്ങൾ തയ്യാറാക്കുകയും ചെയ്യുക വഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ ഉയർത്തൽ, ധാർമ്മികതയിലധിഷ്ഠിതമായി ഉപജില്ലാ, ജില്ലാ, സംസ്ഥാന കലാ കായിക മത്സരങ്ങൾ, മത്സര പരീക്ഷകൾ എന്നീ വൈധ്യങ്ങളായ പദ്ധതികളാണ് അസ്മി ലക്ഷ്യമിടുന്നത്.
ഇതിൻെറ ഭാഗമായി സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്മെൻറ് പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് ഉത്തര, ദക്ഷിണ മേഖല മാനേജ്മെൻറ് വർക്ക്ഷോപ്പ് കഴിഞ്ഞ മാസങ്ങളിലായി നടന്നു. ഈ അധ്യായന വർഷത്തിൽ വിതരണം ചെയ്യുന്നതിനായി കെ.ജി ക്ലാസുകളിലേക്ക് വേണ്ടി അസ്മി കിഡ്സ് എന്ന പേരിൽ പാഠപുസ്തങ്ങൾ പ്രസിദ്ധീകരിച്ചു. ഇവക്ക് വൻ അംഗീകാരമാണ് വിദ്യാഭ്യാസ വിദഗ്ധരിൽ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്.ഈ പാഠപുസ്തകം അനുസരിച്ച് ക്ലാസെടുക്കുന്നതിന്ന് വേണ്ടി ടീച്ചേഴ്സിനെ പ്രാപ്തരാക്കാൻ വേണ്ടിയുള്ള ട്രൈനർമാർക്കുള്ള പരിശീലനം പ്രമുഖ ഫാക്വൽറ്റിയുടെ നേതൃത്വത്തിൽ 10,11 തിയ്യതികളിൽ നടന്നു.ഒന്നാം ഘട്ട ടീച്ചേഴ്സ് ട്രൈനിംഗ് 18, 19 തിയ്യതികളിൽ വെളിമുക്ക് ക്രസൻ.റ് സ്കൂളിൽ വെച്ച് നടക്കും.
- ASMI KERALA