സമുദായത്തിന്റെ നിലനിൽപ്പ് സമസ്തയിലൂടെ : സൈനുൽ ആബിദീൻ തങ്ങൾ
ബദിയഡുക്ക: പ്രയാസവും പ്രതിസന്ധിയും നിലനിൽക്കുന്ന ആധുനിക യുഗത്തിൽ സമുദായത്തിന്റെ നില നിൽപ്പ് സമസ്തയിലൂടെയാണെന്നും ഇന്ന് സമുദായം കാതോർക്കുന്നത് സമസ്തയുടെ ശബ്ദത്തിനാണെന്നും സമസ്ത ദക്ഷിണ കന്നഡ ജില്ല പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി പറഞ്ഞു എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖലാ കമ്മറ്റി സംഘടിപ്പിച്ച വിഷൻ 18 പ്രഖ്യാപനവും സമസ്ത ആശയ വിശദീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം മേഖലാ പ്രസിഡണ്ട് ആദം ദാരിമി നാരംമ്പാടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഖലീൽ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഖാസി എം.എ ഖാസിം മുസ്ലിയാർ വിഷൻ - 18 പ്രഖ്യാപനം നിർവ്വഹിച്ചു. വിഷൻ 18 കോഡിനേറ്റർ റഷീദ് ബെളിഞ്ചം കർമ്മ പദ്ധതി വിശദീകരിച്ചു. അഡ്വ: ഹനീഫ് ഹുദവി ദേലംമ്പാടി മുഖ്യ പ്രഭാഷണം നടത്തി. ഹാറൂൻ അഹ്സനി, സൈൻ സഖാഫി ആശയ വിശദീകരണ പ്രഭാഷണം നടത്തി. സുബൈർ ദാരിമി പൈക്ക, ഫള്ലുറഹ്മാൻ ദാരിമി കുമ്പഡാജ, സയ്യിദ് ഹുസൈൻ തങ്ങൾ, റസാഖ് ദാരിമി മിലാദ് നഗർ, മൂസ മൗലവി ഉമ്പ്ര ങ്കള, സിദ്ദീഖ് ബെളിഞ്ചം, റസാഖ് അർഷദി കുമ്പഡാജ, അഷ്റഫ് മിസ്ബാഹി നെല്ലിക്കട്ട, ഇബ്റാഹീം ഹനീഫി, മുഹമ്മദ് അന്നടുക്ക, സത്താർ അസ്ഹരി കുഞ്ചാർ, അസീസ് പാട്ലടുക്ക, ശരീഫ് ഹുദവി, ചിശ്തി ഹുദവി, ഹമീദ് ഖാസിമി ആലി കുഞ്ഞി ദാരിമി, ഹുസൈൻ ഹാജി ബേർക്ക, അൻവർ ഓസോൺ, എം.എസ് മൊയ്തു ഗോളിയടുക്ക, ബഷീർ മൗലവി കുമ്പഡാജ, അൻവർ തുപ്പിൽ, മുനീർ ഫൈസി ഇഡിയഡുക്ക, ഹസൈനാർ ഫൈസി, അശ്റഫ് ഫൈസി കിന്നിങ്കാർ, എരിയപ്പാടി മുഹമ്മദ് ഹാജി, ലത്തിഫ് ഹാജി മാർപ്പിനാടുക്ക തുടങ്ങിയവർ സംബന്ധിച്ചു.
റംസാൻ കാമ്പയിൻ ഉൽഘാടനം
നാളെ (വ്യാഴം) ബദിയഡുക്കയിൽ
ബദിയഡുക്ക: സമസത മദ്രസ മാനേജ് മെന്റ് അസോസിയേഷൻ ബദിയഡുക്ക റൈഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നിൽക്കുന്ന റമളാൻ കാമ്പയിന്റെ ഉൽഘാടനം നാളെ (വ്യാഴം) മഗ്രിരിബ് നിസ്കാരാനന്തരം ബാറഡുക്ക മദ്രസ പരിസരത്ത് വെച്ച് സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ നിർവ്വഹിക്കും. കാമ്പയിന്റെ ഭാഗമായി മഹല്ല് തലങ്ങളിൽ മതപഠന ക്ലാസ്, സ്ത്രീകൾക്ക് ക്വിസ്സ് മത്സരം, പുരുഷൻമാർക്ക് പ്രബന്ധ മതസരം എന്നിവ സംഘടിപ്പിക്കാൻ മാനേജ്മെന്റ് യോഗം തീരുമാനിച്ചു.പ്രസിഡണ്ട് അൻവർ ഓസോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. റസാഖ് അർശദി കുമ്പഡാജ, ഹുസൈൻ ഹാജി ബേർക്ക, മുഹമ്മദ് ഹാജി എരിയപ്പാടി, അബ്ദുല്ല നജാത്ത്, അബ്ദുൽ ഖാദർ നെല്ലിക്കട്ട, ഖാദർ ബാറഡുക്ക, ഹസൈനാർ ഫൈസി പുണ്ടൂർ, ലത്തീഫ് കന്യാന തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടൊഅടിക്കുറിപ്പ്.:
എസ്.കെ.എസ്.എസ്.എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ വിഷൻ - 18 ന്റെ ഭാഗമായുള്ള ആദർശ സമ്മേളനം സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി ഉൽ ഘാടനം ചെയ്യുന്നു.
- Rasheed belinjam