തിരൂരങ്ങാടി: ഹൈദരാബാദ് ഇംഗ്‌ളീഷ് & ഫോറിംഗ് ലാഗ്വേജസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ആധുനിക അറബി സാഹിത്ത്യത്തില്‍ അലി അക്ബര്‍ ഹുദവിക്ക് ഡോക്റ്ററേറ്റ് ലഭിച്ചു
വെളിയംകോട് ഉമര്‍ഖാളിയുടെയും ഈജിപ്ഷ്യന്‍ കവി അഹ്മദ് ശൗഖിയുടെയും പ്രവാചക പ്രകീര്‍ത്തന കവിതകളുടെ താരതമ്യ
പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദാന്തര ബിരുദം നേടിയ അലിഅക്ബര്‍ ദാറുല്‍ഹുദാക്ക് കീഴിലുള്ള താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജില്‍ നിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.
വളവന്നൂര്‍ ബാഫഖി റസിഡന്‍ഷ്യല്‍ ഹൈസ്‌കൂളില്‍ പ്രധാന അധ്യാപകനായി ജോലി ചെയ്യുന്ന അദ്ദേഹം മാരാമുറ്റം ഖത്തീബ്
കെവി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍-മറിയു ദമ്പതികളുടെ മകനാണ്.
- Darul Huda Islamic University