പൊന്നാനി: വെളിയംകോട് ഉമർഖാസി (റ)വിന്റെയും, അഹ്മദ് ശാഖിയുടെയും പ്രകീർത്തന - കാവ്യ പഠനത്തിന് ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജ്സ് യൂണീവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ പുറങ്ങ് സ്വദേശി അലി അക്ബർ ഹുദവിയെ എസ് കെ എസ് എസ് എഫ് പൊന്നാനി മേഖലാ വിഖായ അഭിനന്ദിച്ചു. സംഗമം എസ്, വൈ എസ് പൊന്നാനി മണ്ഡലം ട്രഷറർ സി, കെ, അബ്ദുറസാഖ് പുതുപൊന്നാനി ഉദ്ഘാടാനം ചെയ്തു. വി. എ ഗഫൂർ, ഹസീബ് കറുകത്തിരുത്തി, ജാബിർ ഹുദവി, ഇർഷാദ് പ്രസംഗിച്ചു. ഇൽയാസ് അൻവരി അദ്ധ്യക്ഷത വഹിച്ചു.
ചിത്രം - ഡോക്ടറേറ്റ് നേടിയ അലി അക്ബർ ഹുദവിക്ക് എസ് വൈ എസ് മണ്ഡലം ട്രഷറർ സി, കെ. അബ്ദുറസാഖ് പുതുപൊന്നാനി ഉപഹാരം നൽകുന്നു
- Rafeeq CK