കമ്പംതൊടി ഉസ്താദ് അനുസ്മരണം നടത്തി

വാണിയംകുളം: കര്‍മ്മശാസ്ത്ര പണ്ഡിതനും ആത്മീയ ചൈതന്യവുമായിരുന്ന കമ്പംതൊടി മുഹമ്മദ് മുസ്ലിയാര്‍ അനുസ്മരണ സംഗമം നടത്തി. വാണിയംകുളം ജാമിഅ റഹീമിയ്യയിലും മറ്റുമായി ഉസ്താദ് നല്‍കിയ സംഭാവനകള്‍ വിലമതിക്കാത്താണെന്ന് യോഗം വിലയിരുത്തി. സമസ്ത കേന്ദ്ര മുശാവറ അംഗ കെ.പി.സി തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. പറപ്പൂര്‍ ബാപ്പുട്ടി മുസ്ലിയാര്‍, , നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ ലക്കിടി, മമ്മി ഹാജി വാണിയംങ്കുളം, ഉമ്മര്‍ മൗലവി, മാനു മുസ്ലിയാര്‍ വല്ലപ്പുഴ എന്നിവര്‍ സംബന്ധിച്ചു. 

ഹോസ്റ്റല്‍ ബില്‍ഡിംഗ് ശിലാസ്ഥാപനം നടത്തി 

മാനു മുസ്ലിയാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ പുതുതായി നിര്‍മിക്കുന്ന ഹോസ്റ്റല്‍ ബില്‍ഡിംഗിന്റെ ശിലാസ്ഥാപന കര്‍മ്മം സമസ്ത കേന്ദ്ര മുശാവ അംഗം കെ.പി.സി തങ്ങള്‍ വല്ലപ്പുഴ നിര്‍വ്വഹിച്ചു. ജാമിഅ റഹീമിയ്യ പ്രിന്‍സിപ്പാള്‍ നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, പറപ്പൂര്‍ ബാപ്പുട്ടി മുസ്ലിയാര്‍, സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍, മമ്മി ഹാജി വാണിയംകുളം, ഉമര്‍ മൗലവി, വാണിയംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാസ്‌കരന്‍, സൈദലവി ദാരിമി വാണിയംകുളം എന്നിവര്‍ പങ്കെടുത്തു. 
- Mmic Vkm