ബദിയഡുക്ക: സമസത മദ്രസ മാനേജ് മെന്റ് അസോസിയേഷൻ ബദിയഡുക്ക റൈഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നിൽക്കുന്ന റമളാൻ കാമ്പയിന്റെ ഉൽഘാടനം ബാറഡുക്ക മദ്രസ പരിസരത്ത് വെച്ച് സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ നിർവ്വഹിച്ചു. പ്രമുഖ വാഗ്മി ഖലീൽ ഹുദവി കല്ലായം മുഖ്യപ്രഭാഷണം നടത്തി. കാമ്പയിന്റെ ഭാഗമായി മഹല്ല് തലങ്ങളിൽ മതപഠന ക്ലാസ്, സ്ത്രീകൾക്ക് ക്വിസ്സ് മത്സരം, പുരുഷൻമാർക്ക് പ്രബന്ധ മതസരം, റിലീഫ് പ്രവർത്തനം എന്നിവ സംഘടിപ്പിക്കും. പ്രസിഡണ്ട് അൻവർ ഓസോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. സുബൈർ ദാരിമി പൈക്ക, റസ്സാഖ് അർശദി കുമ്പഡാജ, മൂസ മൗല വി ഉബ്രങ്കള, ഖലീൽ ദാരിമി ബെളിഞ്ച, ഹസ്സൻ ഹുദവി തളങ്കര, ഹുസൈൻ ഹാജി ബേർക്ക, മുഹമ്മദ് ഹാജി എരിയപ്പാടി, അബ്ദുൽ ഖാദർ ബാറഡുക്ക തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടൊഅടിക്കുറിപ്പ്.
സമസത മദ്രസ മാനേജ് മെന്റ് അസോസിയേഷൻ ബദിയഡുക്ക റൈഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നിൽക്കുന്ന റമളാൻ കാമ്പയിന്റെ ഉൽഘാടനം ബാറഡുക്ക മദ്രസ പരിസരത്ത് വെച്ച് സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ നിർവ്വഹിക്കുന്നു.
- Rasheed belinjam