കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍,'നാം നമ്മുടെ കുടുംബം' എന്ന ശീര്‍ഷകത്തില്‍ ഫാമിലി എവൈക്കനിംഗ് പ്രോഗ്രാമുകള്‍സംഘടിപ്പിക്കുന്നു. 2017 മെയ് 11 മുതല്‍ 20 വരെ നീണ്ടു നില്‍ക്കുന്ന പ്രോഗ്രാമുകള്‍ക്ക് പ്രമുഖ പണ്ഡിതനും മന:ശാസ്ത്ര വിദഗ്ദ്ധനും സോഷ്യല്‍ സര്‍വീസ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറിയുമായ ഡോ. അഹമ്മദ് സാലിം ഫൈസി കൊളത്തൂര്‍ നേതൃത്വം നല്‍കും. ഉദ്ഘാടന സമ്മേളനം മെയ് 11 ന് വ്യാഴം വൈകുന്നേരം 7. 30 ഫഹാഹീല്‍ ദാറുല്‍ ഖുര്‍ആന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വിവാഹിതര്‍ക്കുള്ള 'തഹ്‌നിയ' ക്യാമ്പ് 13ന് ശനി വൈകുന്നേരം 7 മണിക്ക് ഫര്‍വാനിയ ഹൈതം റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിലും കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കുള്ള 'ടീനേജ്മീറ്റ്' മെയ് 14 ഞായര്‍ രാത്രി 8 മണിക്ക് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിലും നടക്കും. 19 വെള്ളിവൈകുന്നേരം 7 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍വെച്ച് പൊതു സമ്മേളനത്തില്‍ ഡോ. അഹമ്മദ് സാലിം ഫൈസി കൊളത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും. 20 ശനി രാവിലെ 9 മണിക്ക് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള 'തര്‍ബിയ്യ' അബ്ബാസിയ ദാറുത്തര്‍ബിയ മദ്‌റസയില്‍ നടക്കും.
- kuwait kerala islamic council kic