കോഴിക്കോട്: 'ഫാഷിസത്തിന്മാപ്പില്ല; നീതി നിഷേധം നടപ്പില്ല' എന്ന മുദ്രവാ ക്യവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ജൂണ്‍ 12 ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. പരസ്പര ശത്രുതയും ഭിന്നതയും വളര്‍ത്തി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ന്യൂനപക്ഷവേട്ട നടത്താനുള്ള ഫാഷിസ്റ്റ് ഭരണകൂട അജണ്ടകള്‍ക്കെതിരെ കനത്ത താക്കീത് നല്‍കുന്നതായിരിക്കും എയര്‍പോര്‍ട്ട് മാര്‍ച്ച്. അധര്‍മത്തിനെതിരായ സമരസ്മരണ ഉണര്‍ത്തുന്ന ബദര്‍ ദിനത്തിലാണ് എയര്‍പോര്‍ട്ട് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കാലത്ത് 9.30 ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിനെ പ്രമുഖര്‍ അഭിസംബോധനം ചെയ്യും.
- https://www.facebook.com/SKSSFStateCommittee/posts/1894091494182508