സമസ്ത സംസ്ഥാന കലാസാഹിത്യമത്സരങ്ങള്‍ക്ക് കാസര്‍കോട്ട് അരങ്ങൊരുങ്ങി

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പതിനാലാമത് സംസ്ഥാന ഇസ്‌ലാമിക കലാസാഹിത്യമത്സരം മെയ് 12,13,14 തിയ്യതികളില്‍ കാസര്‍കോഡ് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ വെച്ച് നടക്കും. വ്യത്യസ്ത ജില്ലകളില്‍ നിന്നായി രണ്ടായിരത്തോളം കലാപ്രതിഭകള്‍ മാറ്റുരക്കുന്ന കലാമത്സരം കാസര്‍കോഡ് ജില്ലയില്‍ ആദ്യമായാണ് നടക്കുന്നത്. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം മത്സരസംബന്ധമായ ഒരുക്കങ്ങള്‍ വിലയിരുത്തി. കലാമത്സരങ്ങള്‍ നിയമസഭാ സ്പീക്കര്‍ പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം മെയ് 10ന് രാവിലെ 10 മണിക്ക് ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് ചേരും. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.എ. ചേളാരി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.കെ. ഇബ്രാഹിം മുസ്‌ലിയാര്‍ കോഴിക്കോട്, മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, കെ.ടി. ഹുസൈന്‍കുട്ടി മൗലവി, കെ. എല്‍. ഉമര്‍ ദാരിമി മംഗലാപുരം, അബ്ദുസ്സമദ് മുട്ടം, എ.എം ശരീഫ് ദാരിമി നീലഗിരി, പി ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, പി.ടി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തൃശൂര്‍, കെ. എച്ച്. അബ്ദുസ്സമദ് ദാരിമി എറണാകുളം, ഹാശിം ബാഖവി തൊടുപുഴ, ശരീഫ് കാശിഫി കൊല്ലം, മുഹമ്മദ് ഖാസിം അന്‍വരി കന്യാകുമാരി, അബൂബക്കര്‍ സാലൂദ് നിസാമി കാസര്‍കോഡ് പ്രസംഗിച്ചു. 
- Samastha Kerala Jam-iyyathul Muallimeen