തൃശൂര്‍ SKSSF 'സ്‌നേഹ തണല്‍' മൂന്നാംവര്‍ഷത്തിലേക്ക്


തൃശൂര്‍: മുസ്‌ലിംകളിലെ അനാഥരുംഅഗതികളുമായ 15 വയസ്സിന് താഴെയുളളകുട്ടികള്‍, വിധവകള്‍, ആശ്രിതരില്ലാത്തവര്‍, സംരക്ഷകരില്ലാത്ത രോഗികള്‍ തുടങ്ങിയവര്‍ക്ക്‌ ചെറിയപെരുന്നാളിന് എസ്‌കെഎസ്എസ്എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സഹചാരി റിലീഫ്‌ സെല്‍ വഴി പുത്തനുടുപ്പുകള്‍ വിതരണം ചെയ്യുന്ന സ്‌നേഹ തണല്‍ പരിപാടി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. 2015 ല്‍ തുടക്കം കുറിച്ച 'സ്‌നേഹതണല്‍' പദ്ധതി വഴി ജില്ലയിലെ അര്‍ഹതപ്പെട്ടവര്‍ക്ക് മഹല്ല് കമ്മറ്റികള്‍ വഴിയും എസ്‌കെ എസ് എസ് എഫ് ശാഖാ കമ്മിറ്റികള്‍ വഴിയും ഈ വര്‍ഷം സഹായം കൂടുതല്‍ പേരിലേക്ക്‌ വ്യപിപ്പിക്കാന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു. സ്‌നേഹ തണലിന്റെ പ്രവര്‍ത്തനങ്ങള്‍ സമസ്തകേന്ദ്ര മുശാവറഅംഗവും എസ്എംഎഫ് ജില്ലാ പ്രസിഡന്റുമായ ശൈഖുന ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ രക്ഷാധികാരിയും ഓണമ്പിളളി മുഹമ്മദ് ഫൈസി ചെയര്‍മാനും ഷെഹീര്‍ ദേശമംഗലം കണ്‍വീനറുമായ സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. ജൂണ്‍ 18 ഞായറാഴ്ച തൃശൂര്‍ എംഐസിയില്‍ നടക്കുന്ന ചടങ്ങില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങള്‍ വസ്ത്രത്തിന്റെ വിതരണോല്‍ഘാടനം നടത്തും. സ്‌നേഹ തണലില്‍ പങ്കാളിയാവാനും സഹായങ്ങള്‍ചെയ്യാനും 9847431994 (ഷെഹീര്‍ ദേശമംഗലം), 9846845807 (സിദ്ദീഖ് ബദ്‌രി), 9995031822 (മഹ്‌റൂഫ് വാഫി), 9142291442 (അഡ്വ. ഹാഫിള് അബൂബക്കര്‍) എന്ന നമ്പറില്‍ ബന്ധപ്പെടുക. 

സ്‌നേഹ തണലിന് അപേക്ഷ ക്ഷണിച്ചു 

തൃശൂര്‍: സ്‌നേഹ തണലില്‍ യൂണിറ്റില്‍ നിന്നും അര്‍ഹരായവരുടെ ലിസ്റ്റ്‌ മേഖലാ കമ്മിറ്റികള്‍ വഴിയും മഹല്ല് കമ്മിറ്റികള്‍ രേഖാമൂലം ലെറ്റര്‍ പാഡിലും അപേക്ഷിക്കേണ്ടതാണ്. അര്‍ഹരായവരുടെ പേര്, വിലാസം, വയസ്സ്, ഫോണ്‍ നമ്പര്‍, മഹല്ല് സഹിതം ജൂണ്‍ 10 ന് വൈകിട്ട് 6 മണിക്ക് മുമ്പായി കണ്‍വീനര്‍, സ്‌നേഹ തണല്‍, എംഐസി മസ്ജിദ് തൃശൂര്‍, ശക്തന്‍ നഗര്‍ -680001 എന്ന വിലാസത്തിലോ thrissurskssf@gmail. com എന്ന മെയില്‍ ഐഡിയിലേക്കോ അയക്കേണ്ടതാണ്. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur