പട്ടിക്കാട്: ജാമിഅഃ നൂരിയ്യക്ക് കീഴില്‍ നടക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്റെ ഭാഗമായി വിശുദ്ധ റമളാനില്‍ മറുനാടന്‍ തൊഴിലാളി സംഗമങ്ങള്‍ നടത്തുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 കേന്ദ്രങ്ങളിലാണ് സംഗമങ്ങള്‍ നടക്കുക.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തി കേരളത്തില്‍ ജോലി ചെയ്യുന്ന മുസ്‌ലിംകള്‍ക്കിടയില്‍ ധര്‍മ്മ ബോധവും സമാധാന സന്ദേശവും പ്രചരിപ്പിക്കും വിധമാണ് സംഗമങ്ങള്‍ സംവിധാനിച്ചിരിക്കുന്നത്. ഇവര്‍ക്കിടയില്‍ ദഅ്‌വാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, ഇവരുടെ ഗ്രാമങ്ങളില്‍ കേരളീയ മാതൃകയിലുള്ള മത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താനുള്ള പ്രചോദനം നല്‍കുക, പ്രവാസി മലയാളികളും കൂട്ടായ്മകളും വഴി കേരളത്തില്‍ രൂപപ്പെട്ട മാറ്റങ്ങള്‍ പരിചയപ്പെടുത്തിക്കൊടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക. തുടങ്ങിയവയാണ് മറുനാടന്‍ തൊഴിലാളി സംഗമങ്ങള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.
- JAMIA NOORIYA PATTIKKAD