ബദിയടുക്ക: എസ്. കെ. എസ്. എസ്. എഫ് ബദിയടുക്ക മേഖല കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ സംഘടിപ്പിക്കുന്ന വിഷന്‍-18ന്റേയും 100 ഇന പരിപാടിയുടേയും പ്രഖ്യാപനം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഖാസി എം. എ. ഖാസിം മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. വിഷന്‍-18 കോ ഓഡിനേറ്റര്‍ റഷീദ് ബെളിഞ്ചം കര്‍മ്മ പദ്ധതി വിശദീകരിച്ചു. 2017 മെയ് മാസത്തില്‍ പ്രക്യാപന സമ്മേളനത്തോടെ ആരംഭിച്ച് 2018 ഏപ്രില്‍ നടക്കുന്ന മഹാസമ്മേളനത്തോടെ സമാപിക്കുന്ന 100 ഇന കര്‍മ്മ പദ്ധതിയില്‍ ശാഖ-ക്ലസ്റ്റര്‍-മേഖലാ തലത്തില്‍ വിവിധ പരിപാടി സംഘടിപ്പിക്കും. മെയ് മാസത്തില്‍ പ്രഖ്യാപന സമ്മേളനം, റമളാന്‍ കാമ്പയിന്‍ ഉദ്ഘാടനം, സ്വാഗത സംഘ രൂപീകരണം, ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ പ്രവേശനോത്സവം, റമളാന്‍ പ്രഭാഷണം, റമളാന്‍ ക്വിസ്സ്, ഖുര്‍ആന്‍ ക്ലാസ്സ്, ബദ്ര്‍ സ്മരണ, സക്കാത്ത് പഠന ക്ലാസ്സ്, ഖുര്‍ആന്‍ പാരായണ മത്സരം, സമൂഹ നോമ്പ് തുറ, ഖബ്ര്‍ സിയാറത്ത്, റിലീഫ് വിതരണം, ആത്മീയ മജ്‌ലിസ്, തഖ്ബീര്‍ ജാഥ, ജുലൈമാസത്തില്‍ മദ്‌റസാ പ്രവേശനോത്സവം, ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണം, സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം, ലോക പരിസ്ഥിതി ദിനം, വായനാ ദിനം, മയ്യിത്ത് പരിപാലന ക്ലാസ്സ്, നാട്ടുകൂട്ടം (യൂണിറ്റ് സമ്മേളനം), ലോക സൗഹൃദ ദിനം, എബ്ലം പ്രകാശനം, പുതിയ 10 ശാഖാ കമ്മിറ്റി രൂപീകരണം, പരീക്ഷ വിജയികള്‍ക്കുള്ള അനുമോദനം, ത്വലബാ സമ്മേളനം, ഫ്രീഡം സ്‌ക്വയര്‍, ഇ. കെ. ഹസ്സന്‍ മുസ്ലിയാര്‍ അനുസ്മരണം, വിവാഹം ദൂര്‍ത്തിനെതിരെ (ഉല്‍ബോധനം), സ്വാതന്ത്ര്യദിന ക്വിസ്സ്, മറുനാടന്‍ കൂട്ടായ്മ, സെപ്തംബര്‍ മാസത്തില്‍ പ്രവാസി സംഗമം, കോട്ട ഉസ്താദ് അനുസ്മരണം, ഉമറാ സംഗമം, കുരുന്നുകൂട്ടം(എസ്. കെ. എസ്. ബി. വി), തളിരിടല്‍ (ക്യാമ്പസ്മീറ്റ്), സിയാറത്ത് ടൂര്‍, നേത്ര പരിശോധനാ ക്യാമ്പ്, ആക്ടീവ് വിംഗ് രൂപീകരണം, അധ്യാപക ദിനം, ഒക്‌ടോബര്‍ മാസത്തില്‍ കാളമ്പാടി ഉസ്താദ് അനുസ്മരണം, ട്രെന്റ് സെമിനാര്‍, സൈബര്‍ മീറ്റ്, ബ്ലഡ് ബാങ്ക്(ദേശീയ രക്തദാന ദിനം), നാട്ടിക ഉസ്താദ് അനുസ്മരണം, തലമുറ സംഗമം, എക്‌സികുട്ടീവ് ക്യാമ്പ്, നവംബര്‍ മാസത്തില്‍ കേരളാ പിറവി ദിനം, നിശാ കൗണ്‍സില്‍ ക്യാമ്പ്, വിദ്യാഭ്യാസ സെമിനാര്‍, മീലാദ് ക്യാമ്പയിന്‍ ഉദ്ഘാടനം, മൗലൂദ് സദസ്സ്, നബിദിന റാലി, ഡിസംബര്‍ മാസത്തില്‍ റബീഅ് പ്രഭാഷണം, ഭാഷാ സെമിനാര്‍, പ്രാര്‍ത്ഥനാ സദസ്സ്, മനുഷ്യാവകാശദിനാചരണം, വിദേശ പര്യടനം വും കമ്മിറ്റി രൂപീകരണം, ഇബാദ് ക്യാമ്പ്, പുതുവല്‍സര പുലരി, ജനുവരി മാസത്തില്‍ മുഅല്ലിം സമ്മേളനം, കണ്ണിയത്ത് ഉസ്താദ് അനുസ്മരണം, വനിതാ കുടുംബ സംഗമം, മനുഷ്യ ജാലികാ വിളംബരം, ജാലികാ വിചാരം, ശംസുല്‍ ഉലമാ അനുസ്മരണം, സ്മൃഥിപദം, ഫിഖ്ഹ് സെമിനാര്‍, ജീലാനി അനുസ്മരണം, ഫെബ്രുവരി മാസത്തില്‍ കെ. ടി. മാനുമുസ്ലിയാര്‍ അനുസ്മരണം, ആരോഗ്യ ദിനാചരണം, സി. എം. ഉസ്താദ് അനുസ്മരണം, എസ്. കെ. എസ്. എസ്. എഫ്. സ്ഥാപകദിനം, ക്ലീനിങ് ഡേ, വേ ടു എക്‌സാം, വീല്‍ ചെയര്‍വിതരണം, ചെറുശ്ശേരി ഉസ്താദ് അനുസ്മരണം, മജ്‌ലിസ്സുന്നൂര്‍ സംഗമം, മാധ്യമ സെമിനാര്‍, മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് മാസത്തില്‍ കിസ്‌വ പൊലിവ്, വ്യവസായി സമ്മേളനം, ഭക്ഷണ ക്വിറ്റ് വിതരണം, ഓണ്‍ലൈന്‍ ക്വിസ്സ്, പ്രബന്ധ മല്‍സരം, സുവനീര്‍, ആദര്‍ശസമ്മേളനം, കൊളാഷ്, ഏപ്രില്‍ മാസത്തില്‍ സര്‍ഗോല്‍സവം, ബുര്‍ദ്ദ മല്‍സരം, ഡോക്യുമെന്ററി, പ്രദര്‍ശനം, ദഫ്മുട്ട് മല്‍സരം, പ്രഭാതഭേരി, ബൈക്ക് റാലി, പദയാത്ര, സന്ദേശയാത്ര, ഗൃഹസന്ദര്‍ശനവും ലഘുലേഖ വിതരണവും, പതാക ജാഥ, കൊടിമര ജാഥ നൂറ്റി ഒന്നാമത്തെ പരിപാടിയായി 2018 ഏപ്രില്‍ അവസാനവാരം മേഖല മഹാസമ്മേളനത്തോടെ വിഷന്‍ 18 സമാപിക്കും.
- Rasheed belinjam