വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട് : സമസ്ത 85ാം
വാര്‍ഷിക സമ്മേളനത്തില്‍ സംബന്ധിക്കാനായി യു.എ.ഇയില്‍ നിന്നുള്ള എണ്‍പത്തഞ്ചംഗ
പ്രവാസി പ്രതിനിധി സംഘം കരിപ്പൂരിലിറങ്ങി. യു. എ. ഇ യുടെ വിവിധ എമിറേറ്റുകളില്‍
പ്രവര്‍ത്തിക്കുന്ന സമസ്ത, എസ്. കെ. എസ്. എഫ് നേതാക്കളോടൊപ്പമാണ് പ്രതിനിധി
സംഘമെത്തിയത്. സംഘത്തിന് സഈദ് ഫൈസി, ഷുഐബ് തങ്ങള്‍ , അലവിക്കുട്ടി ഹുദവി, റസാഖ്
വളാഞ്ചേരി, നുഅ്മാന് , ഹുസൈന് ദാരിമി, അബ്ദുല്ലാ ബാഖവി, മുത്തുക്കോയ തങ്ങള്‍ ,
അബ്ദുശ്ശുക്കൂര്‍ ഹുദവി എന്നിവര്‍ നേതൃത്വം നല്കി.