ചേളാരി : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ
എണ്‍പത്തിഅഞ്ചാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി ഇന്ന് രാത്രി എല്ലാ
മഹല്ലുകളിലും ആത്മീയ സദസ്സുകള്‍ നടക്കും. ഇശാ-മഗ്‌രിബിന്നിടയില്‍ പള്ളികളില്‍
പ്രത്യേകം പ്രാര്‍ത്ഥനയും ഹദ്ദാദും ആത്മീയ ബോധനക്ലാസുകളും നടക്കും. സമ്മേളന
നഗരിയില്‍ വളണ്ടിയര്‍ സംഗമവും, സ്വാഗതസംഘം മീറ്റും നടക്കും. ഇന്നലെ ഉദ്‌ഘാടനം
ചെയ്‌ത `സാക്ഷ്യം-2012' എക്‌സിബിഷന്‍ വന്‍ ജനത്തിരക്ക് അനുഭവപ്പെടുന്നു. വരക്കല്‍
മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ വന്‍ ജനങ്ങളാണ് ഇന്നലെ മുതല്‍ തന്നെ
എത്തിച്ചേരുന്നത്. ക്യാമ്പ് രജിസ്‌ത്രേഷന്‍ വന്‍ തിരക്കനുഭവപ്പെടുന്നു.
സംഘാടകരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് സമ്മേളനത്തിലേക്ക്
ജനപങ്കാളിത്തം വര്‍ദ്ദിക്കുന്നത്.