സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 9118 ആയി ഉയര്‍ന്നു
കോഴിക്കോട് : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്
നിര്‍വ്വാഹകസമിതി കോഴിക്കോട് സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡണ്ട്
ടി.കെ.എം.ബാവ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജനറല്‍ സെക്രട്ടറി
പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര് സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
ബോണ്ടത്തില ഹയാത്തുല്‍ ഇസ്ലാം ബദ്രിയ്യ
മദ്റസ, ഹിര്ത്തട്ക്ക അല്അമീന് മദ്റസ (ദക്ഷിണകന്നഡ), നെടുങ്ങോട്
മിസ്ബാഹുല്‍ഹുദാ മദ്റസ (വയനാട്), മുടവന്നൂര്‍ ഐ.ഇ.എസ്. ഇംഗ്ലീഷ്
ഹയര്‍സെക്കണ്ടറി സ്കൂള്‍ മദ്റസ, ചുവന്നഗേറ്റ് അലിഫ്-മര്ക്കസുത്തഅ്ലീമുല്
ഇസ്ലാമിയ്യ മദ്റസ (പാലക്കാട്), പഴമ്പാലക്കോട് സിറാജുല്‍ ഉലൂം മദ്റസ, ആറ്റൂര്‍
അറഫ മദ്റസ, കോടാലി-താളൂപാടം ഹിദായത്തുല്‍ ഇസ്ലാം ബ്രാഞ്ച് മദ്റസ, ചൂലൂര്‍
മിഫിത്താഹുല് ഉലൂം മദ്റസ, നാട്ടിക നൂറുസ്സലാം മദ്റസ (തൃശൂര്‍), വെസ്റ്റ്
വെങ്ങോല-മങ്കുഴി തര്‍ബിയ്യത്തുല്‍ ഇസ്ലാം മദ്റസ, ബി.എച്ച്.നഗര്‍ മദ്റസത്തുല്‍
ബദ്റുല്‍ ഹുദാ (എറണാകുളം), ഗോബ്ര അല്‍റഹ്മ മദ്റസ (മസ്ക്കറ്റ്) എന്നീ 13
മദ്റസകള്‍ക്ക് അംഗീകാരം നല്കി. ഇതോടെ സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ
ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 9118 ആയി ഉയര്‍ന്നു.
മദ്റസകള്‍ക്കുള്ള
2012-ലെ മധ്യവേനല്‍ അവധി മെയ് 1 മുതല്‍ 10 കൂടിയ ദിവസങ്ങളില്‍ നല്കാന്
തീരുമാനിച്ചു. സമസ്ത എണ്‍പത്തിഅഞ്ചാം വാര്‍ഷിക സമ്മേളനം പ്രമാണിച്ച് ഫെബ്രുവരി
26ന് നടത്തേണ്ടിയിരുന്ന പ്രാര്‍ത്ഥനാദിനം 2012 ഫെബ്രുവരി 19ന് ഞായറാഴ്ച
നടത്തുവാനും തീരുമാനിച്ചു. എസ്.ബി.വി വിളംബര ജാഥയും പതാകദിനവും പത്തൊമ്പതിന്
നടത്തുവാനും തീരുമാനിച്ചു.
പ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാര് , കോട്ടുമല
ടി.എം.ബാപ്പു മുസ്ലിയാര് , ഡോ.എന്‍ .എ.എം.അബ്ദുല്‍ഖാദിര്‍ , സി.കെ.എം.സ്വാദിഖ്
മുസ്ലിയാര് , ടി.കെ.പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, ഹാജി.കെ.മമ്മദ് ഫൈസി,
കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം.മുഹ്യദ്ദീന് മുസ്ലിയാര് , കെ.ടി.
ഹംസ മുസ്ലിയാര് വയനാട്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , കെ.ഉമ്മര്‍ ഫൈസി മുക്കം,
ഇ.മൊയ്തീന് ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ പിണങ്ങോട്
അബൂബക്കര്‍ നന്ദി പറഞ്ഞു.