കുവൈത്ത്
സിറ്റി : സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമയുടെ
ഔദ്യോഗിക പോഷക ഘടകങ്ങളായി
കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന
കുവൈത്ത് കേരള സുന്നി മുസ്ലിം
കൗണ്‍സിലും (SYS) കുവൈത്ത്
ഇസ്ലാമിക് സെന്റെരും (SKSSF)
ഇനി മുതല്‍
എല്ലാ പൊതു പരിപാടികളിലും
സഹകരിച്ചും യോജിച്ചും
പ്രവര്‍ത്തിക്കാന്‍ ബഹു:
അത്തിപ്പറ്റ
ഉസ്താദിന്റെ സാന്നിധ്യത്തില്‍
നടന്ന യോഗത്തില്‍ വെച്ച് ഇരു
സംഘടനകളുടെയും തെരഞ്ഞെടുക്കപ്പെട്ട
നേതാക്കള്‍ ചേര്‍ന്ന്
തീരുമാനിച്ചതായി അത്തിപ്പറ്റ
ഉസ്താദ് കുവൈത്തില്‍
പ്രഖ്യാപിച്ചു. ഭാവി
പ്രവര്‍ത്തനങ്ങള്‍
തീരുമാനിക്കുന്നതിന് ഇരു
സംഘടനയില്‍ നിന്നും 7
അംഗങ്ങള്‍
ഉള്‍കൊള്ളുന്ന ഒരു സമിതിയെ
തെരെഞ്ഞെടുത്തതായും അദ്ദേഹം
അറിയിച്ചു. സയ്യിദ്
നാസിര്‍ തങ്ങള്‍, സയിദ്
ഗാലിബ് തങ്ങള്‍, അബ്ദുല്‍
സലാം മൌലവി, ശംസുദ്ധീന്‍
ഫൈസി, പൂക്കോയ
തങ്ങള്‍, മുഹമ്മദ്
ബാഖവി, ഉസ്മാന്‍
ദാരിമി തുടങ്ങിയവര്‍ യോഗത്തില്‍
പങ്കെടുത്തു.