കൂരിയാട് : (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ ) സമസ്‌ത സമ്മേളനം
അലങ്കോലപ്പെടുത്താന്‍ വിഘടിത വിഭാഗക്കാരുടെ ആസൂത്രിത നീക്കം. നഗരിയില്‍ ഈ
വിഭാഗത്തിന്റെ ചുവരെഴുത്ത് വികൃതമാക്കിയെന്ന് പറഞ്ഞ് കൂരിയാട്ടെ പത്തോളം വരുന്ന
വിഘടിത വഭാഗത്തിലെ യുവാക്കള്‍ ക്യാമ്പ് ഹാളിലേക്ക് ഇരച്ചുകയറി ആക്രോശിക്കുകയും
അക്രമാസക്തരാവുകയും ചെയ്യുകയായിരുന്നു.
വിവരമറിഞ്ഞയുടനെ വളണ്ടിയേഴ്‌സ്
സമയോചിതമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ തുനിഞ്ഞപ്പോഴേക്കും സംഘത്തിലെ എട്ട്
ആളുകള്‍ ഓടിരക്ഷപ്പെട്ടു. മറ്റു രണ്ടു പേരെ നാട്ടുകാര്‍ പോലീസിലേല്‍പിച്ചു.
സമ്മേളനം തുടങ്ങിയത് മുതല്‍ വിഘടിതര്‍ ക്യാമ്പ് സൈറ്റും പരിസരവും നിരന്തരം
വീക്ഷിക്കുകയും കോലാഹലങ്ങളുണ്ടാക്കി സമ്മേളനം വഷളാക്കാന്‍ ശ്രമിക്കുന്നതായും
നാട്ടുകാര്‍ പറയുന്നു.