മഞ്ചേശ്വരം
: കാരുണ്യപരമായ
പ്രവര്‍ത്തനങ്ങളില്‍ മച്ചംപാടി
ഇസ്ലാമിക് സെന്‍റര്‍ ജില്ലയ്ക്ക്
തന്നെ മാതൃകയാണെന്ന് പാണക്കാട്
സയ്യിദ് ഹാശിറലി ശിഹാബ്
തങ്ങള്‍ പറഞ്ഞു. മച്ചംപാടി
ശംസുല്‍ ഉലമ ഇസ്ലാമിക്
സെന്‍ററിന്‍റെ പുതിയ കെട്ടിടം
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം. സയ്യിദ്
അലി തങ്ങള്‍ കുന്പോള്‍
പ്രാര്‍ത്ഥനക്ക് നേതൃത്വം
നല്‍കി. കുട്ടി
ഹസന്‍ ദാരിമി മുഖ്യപ്രഭാഷണം
നടത്തി. ശൈഖുന
പി കെ അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍
പയ്യക്കി ഉസ്താദ് അധ്യക്ഷത
വഹിച്ചു. ശൈഖുന
അബ്ദുല്‍ജബ്ബാര്‍ ഉസ്താദ്
മിത്തബയലു, ബി
കെ അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍
ബംബ്രാണ, എസ്
ബി മുഹമ്മദ് ദാരിമി,
മഞ്ചേശ്വരം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
ഹര്‍ഷാദ് വോര്‍ക്കാടി,
ഹാഷിം അരിയില്‍,
മച്ചംപാടി
മുദ് രിസ് ഇസ്മയില്‍ മദനി,
അബ്ദുല്‍മുസ്ല്യാര്‍,
നസീര്‍ ഉള്ളാള്‍,
മുഹമ്മദ്
ദാരിമി, റെഷീദ്
ബെളിഞ്ചം, ഇബ്രാഹിം
ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന്
നടന്ന ശംസുല്‍ ഉലമ മൗലീദ്
പാരായണത്തിന് ബി കെ എം ഹനീഫ്
മുസ്ല്യാര്‍ നേതൃത്വം നല്‍കി.
ഹാജി പി എച്ച്
അബ്ദുല്‍ഹമീദ് സ്വാഗതവും,
റാഷിഖ് നന്ദിയും
പറഞ്ഞു.