ജിദ്ദ
: ദാറുന്നജാത്ത്
ജിദ്ദാ കമ്മിറ്റിയുടെ വാര്‍ഷിക
ജനറല്‍ബോഡി യോഗം 27-1-2012
വെള്ളിയാഴ്ച
ശറഫിയ്യ ഹില്‍ ടോപ് റസ്റ്റോറന്‍റ്
ഓഡിറ്റോറിയത്തില്‍ കമ്മിറ്റി
ചെയര്‍മാന്‍ സയ്യിദ് ഉബൈദുല്ല
തങ്ങള്‍ മേലാറ്റൂരിന്‍റെ
അദ്ധ്യക്ഷതയില്‍ ചേര്‍ന്ന
യോഗം ടി.കെ.
അബ്ദുസ്സലാം
ദാരിമി കരുവാരക്കുണ്ട്
ഉദ്ഘാടനം ചെയ്തു. മര്‍ഹൂം
കെ.ടി.
ഉസ്താദിന്‍റെ
സൗദി അറേബ്യന്‍ യാത്രകള്‍
പശ്ചാത്തലമാക്കി ടി.എച്ച്.
ദാരിമി എഴുതിയ
കഥ പറയുന്ന വഴിയോരങ്ങള്‍
എന്ന പുസ്തകത്തിന്‍റെ പ്രകാശന
കര്‍മ്മം പെരിന്തല്‍മണ്ണ
മണ്ഡലം എം.എല്‍.എ.
മഞ്ഞളാം കുഴി
അലി സാഹിബ് കെ.എം.സി.സി
നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ്
കെ.പി.
മുഹമ്മദ്
കുട്ടി സാഹിബിന് നല്‍കി
നിര്‍വ്വഹിച്ചു. പുസ്തകം
കഥാകൃത്ത് അബൂ ഇരിങ്ങാട്ടിരിയും
കെ.ടി.
ഉസ്താദ് അസ്മരണ
പ്രഭാഷണം ടി.എച്ച്.
ദാരിമിയും,
മഞ്ഞളാംകുഴി
അലി സാഹിബ്, കെ.പി.
മുഹമ്മദ്
കുട്ടി സാഹിബ്,
പത്രപ്രവര്‍ത്തകരായ
സി.ഒ.ടി.
അസീസ്,
ഉസ്മാന്‍
ഇരുന്പുഴി, ഉമര്‍
പുത്തൂര്‍, ഉസ്മാന്‍
ഇരിങ്ങാട്ടിരി എന്നിവരും
പ്രസംഗിച്ചു. ക്വിസ്
മത്സര വിജയികള്‍ക്കുള്ള
സമ്മാന വിതരണവും ഭാവിയില്‍
വിവിധ പദ്ധതികള്‍ക്കും
പരിപാടികള്‍ക്കും യോഗം രൂപം
നല്‍കി.
ദാറുന്നജാത്ത്
ജിദ്ദാ കമ്മിറ്റിയുടെ
നേതൃത്വത്തിലുള്ള ടൂര്‍
വിംഗ് വിവിധ ചരിത്ര സ്ഥലങ്ങളിലേക്ക്
യാത്രകള്‍ സംഘടിപ്പിക്കുക,
പ്രവര്‍ത്തകരുടെ
സര്‍ഗ്ഗാത്മകമായ കഴിവുകള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
ഉതകുന്ന കോഴ്സുകളും പഠന
ശിബിരങ്ങളും സംഘടിപ്പിക്കുക,
കന്പ്യൂട്ടര്‍
കോഴ്സുകള്‍ മറ്റു പ്രൊഫഷണല്‍
പരിശീലനങ്ങള്‍ എന്നിവ നടത്തുക,
ഫാമിലി സംഗമങ്ങള്‍
വിവിധ കലാ കായിക മത്സരങ്ങള്‍
എന്നിവ സംഘടിപ്പിക്കുക എന്നിവ
നടത്താന്‍ തീരുമാനിച്ചു.
ഭാരവാഹികള്‍
: ടി.എച്ച്.
ദാരിമി (മുഖ്യ
രക്ഷാധികാരി). എ.ടി.
മമ്മു ഹാജി,
കുഞ്ഞിമുഹമ്മദ്
വാഴക്കിളി, ആലുങ്ങല്‍
അബ്ദുട്ടി, കിഴിശ്ശേരി
മുഹമ്മദലി, അബ്ദുറഹ്‍മാന്‍
ഫൈസി മണ്ണാര്‍ക്കാട്,
ഡോ. ഉമര്‍
കരുവാരക്കുണ്ട്, ടി.
ഉണ്ണീന്‍,
കുഞ്ഞു തുവ്വൂര്‍,
കോട്ടയില്‍
ഹൈദര്‍, ടി.കെ.
ഖാസിം,
ദുല്‍ഖര്‍
കളത്തില്‍ (അഡ്വൈസറി
ബോര്‍ഡ് അംഗങ്ങള്‍).
കെ.കെ.
അബ്ദു ഹാജി
മാന്പുഴ (ചെയര്‍മാന്‍).
ടി.കെ.
അബ്ദുസ്സലാം
ദാരിമി കരുവാരക്കുണ്ട്,
പി.കെ.
അബ്ദുസ്സലാം
ഫൈസി ഇരിങ്ങാട്ടിരി (വൈസ്
ചെയര്‍മാന്‍). സയ്യിദ്
ഉബൈദുല്ല മേലാറ്റൂര്‍
(പ്രസിഡന്‍റ്).
ഇന്പിച്ചിക്കോയ
തങ്ങള്‍ ഭവനം പറന്പ്,
എ.ടി.
സൈനുദ്ദീന്‍,
പുളിയകുന്നന്‍
അബ്ദു ഹാജി വാക്കോട് (വൈസ്
പ്രസിഡന്‍റ്). ഇ.കെ.
യൂസുഫ് കുരിക്കള്‍
(ജനറല്‍
സെക്രട്ടറി). മജീദ്
കുരിക്കള്‍ പുന്നക്കാട്,
നഈം പി.
ഇരിങ്ങാട്ടിരി,
സലീം
കുരിക്കള്‍ കുട്ടത്തി,
മുഹമ്മദലി
എം. തരിശ്
(ജോ.
സെക്രട്ടറി).
ടി. മുനീര്‍
ഫൈസി മാന്പുഴ (ഓര്‍ഗ്ഗനൈസിംഗ്
സെക്രട്ടറി). പുത്തൂര്‍
ഉമര്‍ (ഖജാഞ്ചി).
അബു ഇരിങ്ങാട്ടിരി,
അബ്ദുറഹ്‍മാന്‍
പുക്കോട്ടുംപാടം, ഉസ്മാന്‍
പാണ്ടിക്കാട്, ഹസ്സന്‍
തരിശ് (മീഡിയാ
വിഭാഗം). ഇ.കെ.
യൂസുഫ് കുരിക്കള്‍,
ഇല്‍യാസ്
തരിശ്, സലീം
കുട്ടത്തി, റശീദ്
വാഴേങ്ങല്‍, മജീദ്
കുരിക്കള്‍ പുന്നക്കാട്,
ആലുങ്ങല്‍
നാണി, സുനില്‍
പാറട്ടി താണിക്കുത്ത് (ഫാമിലി
വിംഗ്). അബ്ദുല്ലക്കോയ
തങ്ങള്‍ ഭവനം പറന്പ്,
കുഞ്ഞിമുഹമ്മദ്
ദാരിമി വാഴക്കിളി,
അബ്ദുല്‍ കരീം
ഫൈസി മാന്പുഴ, സ്വാദിഖ്
ഫൈസി മുണ്ടക്കോട്,
അബ്ദുല്ല
കല്ലായി, മുഹമ്മദലി
പുന്നക്കാട്, മന്‍സൂര്‍
മന്പാടന്‍ തരിശ്, അനീസ്
കിഴക്കേതല, റശീദ്
വാഴേങ്ങല്‍, മജീദ്
കുരിക്കള്‍ പുന്നക്കാട്,
നഈം പി.
ഇരിങ്ങാട്ടിരി,
ഫസല്‍ ഹഖ്
പുന്നക്കാട്, യാസര്‍
തരിശ്, സി.കെ.
വാപ്പു പുല്‍വെട്ട,
മുസ്തഫ കുരിക്കള്‍,
ശാജി ഫൈസല്‍
തുവ്വൂര്‍, ബശീര്‍
പുത്തൂര്‍ ഇരിങ്ങാട്ടിരി,
നൌഫല്‍
കല്ലിടുന്പന്‍ (ഏരിയാ
ഡയറക്ടര്‍) എന്നിവരെയും
തെരഞ്ഞെടുത്തു. യോഗത്തില്‍
സെക്രട്ടറി ഇ.കെ.
യൂസുഫ്
അവതരിപ്പിച്ച വാര്‍ഷിക
റിപ്പോര്‍ട്ട് ഐക്യകണ്ഠേന
പാസാക്കി. ഓര്‍ഗനൈസിംഗ്
സെക്രട്ടറി മുനീര്‍ ഫൈസി
മാന്പുഴ സ്വാഗതവും നന്ദിയും
പറഞ്ഞു.