സമസ്‌ത 85-ാം വാര്‍ഷിക സമ്മേളനം; കൊടിമര, പതാക ജാഥ ഇന്ന്‌ (22)

ചേളാരി : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക മഹാസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക പാണക്കാട്‌ സയ്യിദ്‌ അബ്ബസാലി ശിഹാബ്‌ തങ്ങളുടെ നേതൃത്വത്തില്‍ ഇന്ന്‌ രാവിലെ 9മണിക്ക്‌ വരക്കല്‍ മഖാമില്‍ നിന്ന്‌ പുറപ്പെടും. സിയാറത്തിന്‌ സയ്യിദ്‌ ജിഫ്‌രി മുത്തുകോയ തങ്ങള്‍ നേതൃത്വം നല്‍കും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ടു ഇടിയങ്ങര മഖാമിലും മമ്പുറം മഖാമിലും സിയാറത്ത്‌ നടത്തും. ഇടിയങ്ങരയില്‍ വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാരും മമ്പുറത്ത്‌ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും സിയാറത്തിന്‌ നേതൃത്വം നല്‍കും. വൈകിട്ട്‌ സമ്മേളന നഗരിയായ കൂരിയാട്‌ സമാപിക്കും.

പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങളുടെയും ഹാജി.കെ.മമ്മദ്‌ ഫൈസിയുടെയും നേതൃത്വത്തില്‍ കൊടിമരജാഥ ഇന്ന്‌ കാലത്ത്‌ 9 മണിക്ക്‌ വാഴക്കാട്‌ കണ്ണിയത്ത്‌ ഉസ്‌താദ്‌ മഖ്‌ബറ സിയാറത്തോടെ പുറപ്പെടും. സിയാറത്തിന്‌ ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. കാളമ്പാടിയില്‍ കോമു മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ മഖ്‌ബറയില്‍ സിയാറത്തിന്‌ അര്‍മിയാഅ്‌ മുസ്‌ലിയാരും പാണക്കാട്‌ മഖാം സിയാറത്തിന്‌ എം.ടി.അബ്‌ദുല്ല മുസ്‌ലിയാരും നേതൃത്വം നല്‍കും. പനമ്പുഴക്കല്‍ മഖാമിലെ സിയാറത്തിന്‌ ടി.കെ.എം.ബാവ മുസ്‌ലിയാരും പാലക്കാട്‌ ഇമ്പിച്ചിക്കോയ തങ്ങളും നേതൃത്വം നല്‍കും.
നിരവധി വാഹനങ്ങളും പണ്ഡിതരും നേതാക്കളും അനുഗമിക്കുന്ന കൊടിമരജാഥയും വൈകിട്ട്‌ സമ്മേളന നഗരിയില്‍ എത്തിച്ചേരും. സ്വാഗതസംഘം ഭാരവാഹികളും നേതാക്കളും വളണ്ടിയര്‍മാരും ഇരുജാഥയേയും വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ വരവേല്‍ക്കും.