കൂരിയാട് : ഗഹനവും ലളിതവുമായ രചനകളിലൂടെ സമൂഹത്തിന് വൈജ്ഞാനികാവബോധം നല്കിയ സമസ്തയുടെ
എട്ടര പതിറ്റാണ്ടിന്റെ നിറസ്മരണകളോടെ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍
എണ്‍പത്തഞ്ച് കൃതികളുടെ പ്രകാശനം നടക്കും. പ്രമുഖ സുന്നി പ്രസിദ്ധീകരണങ്ങളായ
മുഅല്ലിം പബ്ലിഷിങ് ബ്യൂറോ `ഇസ' എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി, സ്വദ
ദാറുസ്സ്വലാഹ്, ബഹ്ജത്ത് കടമേരി, ദാറുല്‍ഹിദായ എടപ്പാള്‍ , ബദ്രിയ്യ വേങ്ങര,
ദാറുസ്സലാം നന്തി തുടങ്ങിയവരുടെ മുപ്പതോളം കൃതികളാണ് ഇന്നലെ സമ്മേളന നഗരിയില്‍
പ്രകാശിതമായത്.