![]() |
വെങ്ങപ്പള്ളി അക്കാദമി ഹിഫ്‌ള് കോളേജിന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ തറക്കല്ലിടുന്നു |
വെങ്ങപ്പള്ളി : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്
അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഉമറലി ശിഹാബ് തങ്ങള്‍
സ്‌മാരക തഹ്‌ഫീളുല്‍ ഖുര്‍ആന്‍ കോളേജിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഭക്തി നിര്‍ഭരമായ
ചടങ്ങില്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സമസ്‌ത
ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷനായിരുന്നു. ശഹീറലി ശിഹാബ്
തങ്ങള്‍, ഇസ്‌മാഈല്‍ ബാഖവി, കെ എം ആലി, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, പി കെ
ഹുസൈന്‍ ഫൈസി, സി പി മുഹമ്മദ്‌കുട്ടി ഫൈസി, പി സുബൈര്‍, ടി ഹനീഫ, വി സി മൂസ
മാസ്റ്റര്‍, മുഹമ്മദ് ദാരിമി വാകേരി സംബന്ധിച്ചു. സി പി ഹാരിസ് ബാഖവി സ്വാഗതവും
എടപ്പാറ കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.