![]() |
സമസ്‌ത വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രതിനിധി ക്യാമ്പിലെ നവോത്ഥാന സെഷനില്‍ സി.പി മുഹമ്മദ് എം.എല്‍.എ പ്രസംഗിക്കുന്നു |
കൂരിയാട് : (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ )
സുഗന്ധം പ്രസരിക്കുന്ന പൂമരം പോലെയാണ് സമസ്‌തയുടെ സാന്നിധ്യമെന്ന് സി.പി.
മുഹമ്മദ് എം.എല്‍ .എ അഭിപ്രായപ്പെട്ടു. സമസ്‌ത വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന
പ്രതിനിധി ക്യാമ്പിലെ നവോത്ഥാന സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം. കേരള മുസ്‌ലിംകളുടെ നാനോന്മുഖ നേട്ടത്തിന്റെ പ്രധാന കാരണം സമസ്‌തയുടെ
സാന്നിധ്യമാണ്. ലോകത്ത് എവിടെയും മദ്രസാ പ്രസ്ഥാനമെന്ന ഒന്നില്ല. ഇന്ത്യയില്‍
കേരള മൊഴികെയുള്ള സംസ്ഥാനങ്ങളിലുമില്ല. മദ്രസാ പ്രസ്ഥാനത്തിലൂടെ സമുദായത്തിന്റെ
അടിത്തട്ടിലേക്ക് ആഴ്‌ന്നിറങ്ങിയ ഈ പ്രസ്ഥാനം ആരെങ്കിലും ഊതിയാല്‍ പറക്കുന്ന
അപ്പൂപ്പന്‍ താടിയല്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍ .എ
സംബന്ധിച്ചു.