മേല്‍പ്പറമ്പ് : കിഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ മത പണ്ഡിതനും, കിഴൂര്‍-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവി, കിഴൂര്‍ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ് ഹമീദ് കളനാട് എന്നിവരുടെ പേരിലുള്ള അനുസ്മരണ സമ്മേളന യോഗം ഇന്ന് വൈകുന്നേരം നാല് മണിക്ക് മേല്‍പ്പറമ്പ് ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര് സ്മാരക ഹാളില്‍ വെച്ചു ചേരും.
കിഴൂര്‍-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് മൗലവി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യും. യു.എം.അബ്ദുല്‍ റഹിമാന്‍ മൗലവി, ഖാലിദ് ഫൈസി ചേരൂര്‍ തുടങ്ങിയവര്‍ സംസാരിക്കും. അനുശോചന യോഗത്തില്‍ സംയുക്ത ജമാഅത്തിലെ മുഴുവന്‍ മഹല്ലുകളിലെയും അംഗങ്ങള്‍ സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.