കാസര്‍കോട് : മംഗലാപുരം-ചെമ്പരിക്ക ഖാസിയും സമസ്‌ത കേന്ദ്രമുശാവറ
ഉപാധ്യക്ഷനുമായിരുന്ന ഖാസി സി.എം.അബ്‌ദുല്ല മൗലവിയുടെ രണ്ടാം
ആണ്ടുനേര്‍ച്ചയോടനുബന്ധിച്ചുളള പരിപാടികള്‍ വിപുലമായി സംഘടിപ്പിക്കാന്‍ SKSSF
കാസര്‍കോട് ജില്ലപ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. മാര്‍ച്ച് ഒന്നു മുതല്‍
ഇരുപത് വരെ ശാഖ തലങ്ങളില്‍ ദിഖ്‌റ് - ദുഅ മജ്‌ലിസും ക്ലസ്റ്റര്‍-മേഖല തലങ്ങളില്‍
അനുസ്‌മരണ സംഗമവും മാര്‍ച്ച് അവസാനവാരം ജില്ലാകമ്മിറ്റിയുടെ അനുസ്‌മരണ സമ്മേളനവും
സംഘടിപ്പിക്കും. യോഗത്തില്‍ ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത
വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരീസ് ദാരിമി ബെദിര,
മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്‌തീന്‍ ചെര്‍ക്കള, ബഷീര്‍ ദാരിമി
തളങ്കര, ആലിക്കുഞ്ഞി ദാരിമി, കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഷഫീഖ് ആദൂര്‍,
മുനീര്‍ ഫൈസി ഇടിയടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.