കേശം കത്തിച്ചു കാന്തപുരം വിശ്വാസ്യത തെളിയിക്കണം:എസ്‌.വൈ.എസ്.

കോഴിക്കോട്: ഏതു മുടിയും കത്തുമെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ പരാമര്‍ശത്തിനു മറുപടിയായി നബിയുടേതെന്നു പറയുന്ന കേശം കത്തിച്ചു കാന്തപുരം വിശ്വാസ്യത തെളിയിക്കണമെന്ന്‌ എസ്‌.വൈ.എസ്. ആവശ്യപ്പെട്ടു.  
ഇസ്‌ലാമിനെയും പ്രവാചകനെയും അവമതിക്കാന്‍ പിണറായി ഉള്‍പ്പെടെയുള്ളവര്‍ക്കു സാഹചര്യം ഉണ്ടാക്കിയ കാന്തപുരത്തിനു തിരുത്താനുള്ള അവസരമാണ്‌ ഇതെന്നും തന്‍റെ കൈ വശമുള്ളത് തിരുകെശമാണെന്നു വിശ്വാസമുണ്ടെങ്കില്‍  ഇനിയെങ്കിലും അത് കത്തിച്ച്, തിരുനബി (സ)യുടെ മുഅജിസത്(അമാനുഷികത) പോതുജന സമക്ഷം വെളിവാക്കനമെന്നും അതല്ലെങ്കില്‍ മാപ്പ് പറഞ്ഞു ഈ പ്രവാചക നിന്ദയില്‍  നിന്നും  പിന്തിരിയണമെന്നും എസ്‌.വൈ.എസ്. നേതാക്കള്‍ ആവശ്യപ്പെട്ടു. 
ദൈവത്തെയും പ്രവാചകനെയും അംഗീകരിക്കാത്ത പിണറായി വിജയന്‍ പ്രവാചകന്റെ സവിശേഷതകള്‍ അംഗീകരിക്കാത്തതു സ്വാഭാവികമാണ്‌. മാന്യമായ വിമര്‍ശനത്തിന്‌ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍ പ്രവാചകനെയോ മതത്തെയോ അവമതിക്കരുത്‌. മതത്തിന്റെ മാനദണ്ഡങ്ങള്‍ പുറത്തുനിന്നുള്ളവര്‍ നിശ്‌ചയിക്കുന്നത്‌ ഒരു സംഘടനയും അനുവദിക്കില്ല.
വിവാദം മുസ്‌ലിംകളും മറ്റു വിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നമാക്കി വളര്‍ത്തി നേട്ടമുണ്ടാക്കുകയാണ്‌ കാന്തപുരത്തിന്റെ ലക്ഷ്യം. പിണറായിയും കാന്തപുരവും തമ്മില്‍ ഏറെക്കാലത്തെ ബന്ധം ഉണ്ടായിട്ടുപോലും കേശം സംബന്ധിച്ച കാന്തപുരത്തിന്റെ വാദം പിണറായി അംഗീകരിക്കുന്നില്ല. തിരുകേശത്തിന്റെ വിശ്വാസ്യത പരിശോധിച്ച്‌ ഉറപ്പുവരുത്തിയ സംഭവങ്ങള്‍ ചരിത്രത്തിലുണ്ടെന്നും അപ്രകാരം ചെയ്യുന്നത്  പ്രവാചക നിന്ദ യാകില്ലെന്നും ഇക്കരിയം കാന്തപുരം വിഭാഗം തന്നെ വര-വാ മൊഴികളില്‍ സമ്മതിച്ചിട്ടുണ്ടെന്നും സെക്രട്ടറി   അബ്‌ദുല്‍ ഹമീദ്‌ ഫൈസി, വര്‍ക്കിങ്‌ സെക്രട്ടറി മുസ്‌തഫ മുണ്ടൂപാറ എന്നിവര്‍ പറഞ്ഞു.
ചാനല്‍ റിപ്പോര്ടിലെ ഹമീദ് ഫൈസിയുടെ വാക്കുകള്‍ ഇവിടെ കേള്‍ക്കാം