ചേളാരി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം
വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തില്‍ 23ന് വ്യാഴാഴ്ച, മുഖ്യാതിഥികളായി യു.എ.ഇ.യിലെ
ഡോ.ഉമര്‍ മുഹമ്മദ് ശരീഫ് അല്‍ഖത്തീബ് (അഡൈ്വസര്‍ ഡയരക്ടര്‍ ജനറല്‍ ഇസ്ലാമിക്
അഫേഴ്സ് ആന്റ് ചാരിറ്റീസ് ദുബൈ), ഡോ. അബ്ദുറഹിമാന് മുസ്തഫ അജ്റാര്
(അഡൈ്വസര്‍ ഇസ്ലാമിക് അഫേഴ്സ ദുബേ), ഡോ. ഖുതുബു അബ്ദുല്‍ഹമീദ് അല്‍കരീം (ചീഫ്
പ്രീസ് ഇസ്ലാമിക് അഫേഴ്സ് ദുബൈ) എന്നിവര്‍ പങ്കെടുക്കും. അറബി
പ്രതിനിധികള്‍ക്കൊപ്പം ദുബൈ സുന്നി സെന്റര്‍ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയ
തങ്ങള്‍, മുസ്തഫ എളമ്പാറ തുടങ്ങിയ പ്രമുഖരും സമസ്ത സമ്മേളനത്തില്‍
എത്തുന്നുണ്ട്.