കോഴിക്കോട്
: ഈ വരുന്ന
ഫെബ്രുവരി 23, 24, 25 , 26
തിയ്യതികളില്‍
വേങ്ങര കൂരിയാട് വെച്ച്
സംഘടിപ്പിക്കപ്പെടുന്ന സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമയുടെ
85-ാം
വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ
പ്രചാരണാര്‍ത്ഥം ത്വലബാ
വിംഗ് ഫെബ്രുവരി 19 ന്
കേരളത്തിനകത്തും പുറത്തുമുള്ള
മുഴുവന്‍ ദര്‍സ് അറബിക്
കോളേജുകളിലും വിളംബര ജാഥ
സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
സ്ഥാപന പരിധിയില്‍
പെട്ട പ്രധാന ടൌണുകളില്‍
അസര്‍ നിസ്കാരാനന്തരം ത്വലബാ
കാന്പസ് വിംഗിന്‍റെ ആഭിമുഖ്യത്തിലാണ്
ജാഥ സംഘടിപ്പിക്കുന്നത്.
യോഗത്തില്‍
ത്വലബ സംസ്ഥാന ചെയര്‍മാന്‍
സയ്യിദ് മുഹ്‍സിന്‍ തങ്ങള്‍
കുറുന്പത്തൂര്‍ അദ്ധ്യക്ഷത
വഹിച്ചു. ഉമര്‍
കരിപ്പൂര്‍, റാഫി,
ജുബൈര്‍,
കുഞ്ഞിമുഹമ്മദ്
തുടങ്ങിയവര്‍ സംസാരിച്ചു.
യോഗത്തില്‍
അബ്ദുസ്സലാം വയനാട് സ്വാഗതവും
റിയാസ് കോണിക്കല്‍ നന്ദിയും
പറഞ്ഞു.