സമസ്ത സമ്മേളനം; ഇന്ന് മുതല്‍ തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍

ക്ലാസ്സ്‌ റൂമില്‍ 24 മണിക്കൂറും തല്‍സമയ സംപ്രേഷണവും ചര്‍ച്ചയും 


മനാമ: ഇന്ന് മുതല്‍ മലപ്പുറം കൂരിയാട് വരക്കല്‍ മുല്ലക്കോയ നഗറില്‍ നടക്കുന്ന സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ എണ്‍പത്തഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ഓണ്‍ലൈഓണ്‍ലൈനില്‍ലഭ്യമാവുമെന്ന് ബഹ്‌റൈന്‍ SKSSF ഐ.ടി. വിംഗ് അറിയിച്ചു.
ബൈലക്‌സ് മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് റൂമിലൂടെ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന് സമ്മേളനം വീക്ഷിക്കാനും ശ്രവിക്കാനുമുള്ള സൗകര്യം എസ്.കെ.എസ്.എസ്.എഫ് ഐ.ടി. വിംഗ് ഒരുക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് റേഡിയോ വഴി മൊബൈലിലൂടെയും സമ്മേളനം കേള്‍ക്കാം. വിശദവിവരങ്ങള്‍ക്ക്: 00973-33413570, 3891890, 33842672.