``സമസ്‌ത 85-ാം വാര്‍ഷികം'' എക്‌സിബിഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 18 ന്‌ ഉദ്‌ഘാടനം ചെയ്യും

ചേളാരി : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ വേങ്ങര-കൂരിടായ്‌ വരക്കല്‍ അബ്‌ദുറഹിമാന്‍ ബാ അലവി മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ സംഘടിപ്പിക്കുന്ന `സാക്ഷ്യം - 2012' എക്‌സിബിഷന്‍ 2012 ഫെബ്രുവരി 18 ശനിയാഴ്‌ച 11 മണിക്ക്‌ വേങ്ങര-കൂരിയാട്‌ വരക്കല്‍ മുലല്ലക്കോയ തങ്ങള്‍ നഗരിയില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. സാമൂഹ്യക്ഷേമ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി ഡോ. എം.കെ.മുനീര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, മെട്രോ മുഹമ്മദ്‌ ഹാജി തുടങ്ങി പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.