വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ ,
കൂരിയാട് : മതപരമായ കാര്യങ്ങള്‍ പരസ്‌പരവും പൊതുവേദികളിലും ചര്‍ച്ച ചെയ്‌തു
കഴിഞ്ഞിട്ടും സത്യം അംഗീകരിക്കാതെ പൊതുസമൂഹത്തില്‍ ഇസ്‌ലാമും പ്രവാചകരും
അവഹേളിക്കപ്പെടുന്ന സാഹചര്യം സൃഷ്‌ടിച്ചവര്‍ വ്യക്തമായ മറുപടി നല്‍കണമെന്ന്
അബ്‌ദുര്‍റഹ്‌മാന്‍ രണ്ടത്താണി എം. എല്‍ . എ ആവശ്യപ്പെട്ടു. സമസ്‌ത 85-ാം വാര്‍ഷിക
സമ്മേളനത്തിലെ സംഘടനാ സെഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ഡിതന്മാരും രാഷ്‌ട്രീയ നേതൃത്വവും തമ്മിലുള്ള ക്രിയാത്മകമായ ബന്ധമാണ് കേരള
മുസ്‌ലിംകളുടെ ശക്തി. മുസ്‌ലിംകളുടെ അഭിമാനകരമായ അസ്‌തിത്വം നിലനില്‍ക്കാന്‍ ഇത്
തകരാതെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ് .