കാസര്‍കോട് : ഫെബ്രുവരി 23 മുതല്‍ 26 വരെ മലപ്പുറം കൂരിയാട് വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായും കാസര്‍കോടിന്റെ സംഘര്‍ഷഭരിതമായ പ്രത്യേക അന്തരീക്ഷം കണക്കിലെടുത്ത് മാനവസൗഹൃദ സന്ദേശം വിളംബരം ചെയ്യുന്നതിനും സുന്നിയുവജനസംഘം കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 21ന് വൈകുന്നേരം നാല് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് മാനവ സൗഹൃദ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പരിപാടി പ്രമുഖ വാഗ്മി എം.പി.അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മൌലാനാ എം.എ.ഖാസിം മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. കാസര്‍കോട് സംയുക്ത ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍, കാഞ്ഞങ്ങാട് സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, മംഗലാപുരം-കീഴുര്‍ സംയുക്ത ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, നീലേശ്വരം ഖാസി ഇ.കെ.മഹ്മൂദ് മുസ്ലിയാര്‍, സമസ്ത ജില്ലാജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവി, മൂടിഗെ ഖാസി എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍, എടന്നീര്‍ മഠത്തിലെ കേശവാനന്ദ ഭാരതി സ്വാമിജി, ബേള ചര്‍ച്ചിലെ റവ.ഫാദര്‍ വിന്‍സന്റ് ഡിസൂസ ഫാരീസ് പ്രിസന്റ്, ചെര്‍ക്കളം അബ്ദുല്ല, മെട്രോ മുഹമ്മദ് ഹാജി, പി ഗംഗാധരന്‍ നായര്‍, കെ.പി.സതീശ് ചന്ദ്രന്‍, അഡ്വ. ശ്രീകാന്ത്, എം.എല്‍.എ മാരായ പി.ബി.അബ്ദുര്‍ റസാഖ്, എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍ ഉദുമ, കെ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍, ജില്ലാപോലീസ് സൂപ്രണ്ട് കെ.സുരേന്ദ്രന്‍, ജില്ലാകളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സമസ്ത ജില്ലാജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവി, സുന്നിയുവജന സംഘം ജില്ലാപ്രസിഡന്റ് എം.എ.ഖാസിം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കെ.എം.അബ്ബാസ് ഫൈസി പുത്തിഗെ, ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, എസ്.പി.സലാഹുദ്ദീന്‍, സയിദ് ഹാദി തങ്ങള്‍, ബഷീര്‍ ദാരിമി തളങ്കര, അഹമ്മദ് മൗലവി ചെര്‍ക്കള എന്നിവര്‍ സംബന്ധിച്ചു.