സമസ്‌ത 85-ാം വാര്‍ഷികം; എക്‌സിബിഷന്‍ ഉദ്‌ഘാടനം 20-ലേക്ക്‌ മാറ്റി

ചേളാരി : മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ സീനിയര്‍ മെത്രോപൊലീത്ത സഭാരത്‌നം വിശുദ്ധ തിരുമേനി ഡോ. ഗീവര്‍ഗ്ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ കാലം ചെയ്‌തതിനാല്‍ സംസ്‌ക്കാരചടങ്ങില്‍ മുഖ്യമന്ത്രി സംബന്ധിക്കുന്നത്‌ കൊണ്ട്‌ മലപ്പുറം ജില്ലയിലെ മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും മാറ്റിവെച്ചിരിക്കുകയാണ്‌. സമസ്‌ത സമ്മേളന നഗരിയില്‍ ഇന്ന്‌ 11 മണിക്ക്‌ ഉദ്‌ഘാടനം ചെയ്യേണ്ടിയിരുന്ന ``സാക്ഷ്യം-12'' ഇത്‌മൂലം മാറ്റിവെച്ചിരിക്കുന്നു. മുന്‍നിശ്ചയിച്ചപ്രകാരം 20ന്‌ തിങ്കളാഴ്‌ച 11മണിക്ക്‌ ``സാക്ഷ്യം-12'' ഉദ്‌ഘാടനം നടക്കും.