മതസംഘടനകള്‍ക്ക്‌ വാണിഭ സ്വഭാവം നല്ലതല്ല : സി. മമ്മുട്ടി എം.എല്‍ .എ

സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിലെ മൂന്നാം ദിവസം `സ്‌മരണ' സെഷനില്‍
സി.മമ്മുട്ടി എം.എല്‍ .എ പ്രസംഗിക്കുന്നു
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : ഇസ്‌ലാമിക പാരമ്പര്യം പുതുതലമുറക്ക്‌ അതേപടി പകര്‍ന്നു നല്‍കാന്‍ സമസ്‌തക്ക്‌ മാത്രമേ സാധിക്കുന്നുള്ളൂവെന്ന്‌ സി. മമ്മുട്ടി എം.എല്‍ .എ. 
കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിലെ മൂന്നാം ദിവസം `സ്‌മരണ' സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ്‌ പല സംഘടനകളുടെയും താല്‍പര്യം കച്ചവടമാണ്‌ . കച്ചവടക്കണ്ണോടെയാണ്‌ അവര്‍ പല കാര്യങ്ങളെയും സമീപിക്കുന്നത്‌. എന്നാല്‍ മതവിദ്യാഭ്യാസവും ശിക്ഷണവും നല്‍കി ഒരു സമുദായത്തെ മുഴുവന്‍ സംസ്‌കരിച്ചെടുത്ത പ്രസ്ഥാനമാണ്‌ സമസ്‌ത. വ്യവസ്ഥാപിതമായ മഹല്ല്‌ സമ്പ്രദായവും മദ്‌റസാ സംവിധാനവും സമസ്‌തക്ക്‌ മാത്രം അവകാശപ്പെട്ടതാണ്‌ .

അതീവ ഗുരുതരമായ സാമൂഹിക സാംസ്‌കാരിക പരിസരത്തിലൂടെയാണ്‌ വര്‍ത്തമാന കാലം മുന്നോട്ട്‌ പോവുന്നതെന്നും പണ്ഡിതന്‍മാര്‍ ഉണര്‍ന്ന്‌ ചിന്തിക്കുകയും പ്രവര്‍ത്തികുകയും ചെ.യ്യേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.