കൂരിയാട് : (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ ) സമസ്‌ത കേരള
ജംഇയ്യത്തുല്‍ ഉലമ 85ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ചാനലുകളില്‍ പ്രത്യേക
പരിപാടികള്‍ സംപ്രേഷണം ചെയ്യും. ദര്‍ശന ടി.വിയില്‍ ഇന്നും നാളെയും(ശനി, ഞായര്‍ )
രാവിലെ 9.30 മതല്‍ 10 മണി വരെയും ഇന്ന് (ശനി) രാത്രി 10 മണി മുതല്‍ 10.30 വരെ യും
സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ സംപ്രേഷണം ചെയ്യും. സമാപന സമ്മേളനത്തിന്റെ
തല്‍സമയ സംപ്രേഷണം ഞായറാഴ്‌ച രാത്രി ഏഴ് മുതല്‍ 11 മണി വരെ ദര്‍ശന ടി.വിയിലും
10.30 മുതല്‍ 11 മണി വരെയും 11.30 മുതല്‍ 12 മണി വരെയും പീപ്പിള്‍ ചാനലിലും
സംപ്രേഷണം ചെയ്യും. എസ്.കെ.എസ്.എസ്.എഫിന്റെ ഐ.ടി സെല്ലിനു കീഴിലുള്ള കേരള
ഇസ്‌ലാമിക് ക്ലാസ് റൂമില്‍ ബൈലെക്‌സ് മെസഞ്ചറിലൂടെ മുഴുവന്‍ പരിപാടികളും
തല്‍സമയം ലഭിക്കുമെന്ന് സ്വാഗതസംഘം ഓഫീസില്‍ നിന്ന് അറിയിച്ചു.