"സമസ്ത വഴിയും വികാരവും" ടി എച് ദാരിമിയുടെ സീ ഡി പ്രകാശനം ചെയ്തു

ജിദ്ദ : സമസ്ത സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി  ജിദ്ദാ എസ്. വൈ. എസ്  പുറത്തിറക്കിയ സീ ഡി  പ്രകാശനം അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാടിനു  നല്‍കി  സയ്യിദ് സഹല്‍ തങ്ങള്‍  നിര്‍വഹിക്കുന്നു. മുസ്ലിം കൈരളിയുടെ ഗത കാല ചരിത്രവും,  ഇസ്ലാമിക പാരമ്പര്യവും സമസ്തയുടെ മഹിത പാതയും അതീവ ഹൃദ്യമായി അവതരിപ്പിക്കുന്ന "സമസ്ത വഴിയും വികാരവും" എന്ന രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പ്രഭാഷണം ഒരു പക്ഷെ, കേരളത്തിന്‌ പുറത്തു, സമസ്ത  സമ്മേളന പ്രചാരണ രംഗത്തെ ഏറ്റവും വിലപ്പെട്ട സംരംഭമായിരിക്കും. ജിദ്ദയിലെ മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക  രംഗങ്ങളിലെ നിറ സാന്നിധ്യമായ പ്രമുഖ പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥ കര്‍ത്താവുമായ മുഹമ്മദ്‌ ടി.എച് ദാരിമി ആണ്  "സമസ്ത വഴിയും വികാരവും" എന്ന ഈ പ്രഭാഷണം നിര്‍വഹിച്ചിരിക്കുന്നത്.
സമസ്തയും, കാലാകാലങ്ങളിലെ ബോധന രീതി ശാസ്ത്രവും, സാമൂഹ്യ പരിവര്‍ത്തനങ്ങളുടെ കാലൊച്ച  കാതോര്‍ത്തു,  ശ്രോതാക്കളെ ജിജ്ഞാസയോടെ, പ്രതിപാദ്യ  വിഷയത്തില്‍ തനിക്കൊപ്പം സഞ്ചരിക്കാന്‍,  ഈ വീഡിയോ പ്രഭാഷണത്തിലൂടെ ദാരിമി ഒരുക്കുന്ന വശ്യമായ ചരിത്ര കഥനം ഒരുക്കുന്നതായി പ്രതികരണങ്ങള്‍ വിലയിരുത്തുന്നു. 
ഒന്നാം ഘട്ടം ആയിരം കോപ്പികള്‍ സൌജന്യമായി വിതരണം ചെയ്ത  ജിദ്ദാ എസ്, വൈസ്. എസ്  പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ചു വീണ്ടും സൌജന്യ വിതരണത്തിനായി കോപ്പികള്‍ തയാറാ ക്കുകയാണ്.