കാസര്‍കോട് : 2012 ഫെബ്രുവരി 23 മുതല്‍ 26 വരെ മലപ്പുറം
കൂരിയാട് വരയ്‌ക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വെച്ച് നടക്കുന്ന സമസ്‌ത
കേരളജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചരണത്തിന്റെ
ഭാഗമായി SKSSF കാസര്‍കോട് ജില്ലാകമ്മിറ്റി ഫെബ്രുവരി 20ന് തിങ്കളാഴ്‌ച വൈകുന്നേരം
4 മണിക്ക് കാസര്‍കോട്ട് ലീഡേഴ്‌സ് റാലി സംഘടിപ്പിക്കും. അസര്‍ നിസ്‌കാരാനന്തരം
മാലിക് ദീനാര്‍ മഖാം സിയാറത്തോടുകൂടി ആരംഭിക്കുന്ന റാലിയില്‍ സമസ്‌തയുടേയും
കീഴ്‌ഘടകങ്ങളുടേയും 85 ജില്ലാനേതാക്കള്‍ സംബന്ധിക്കും. സമസ്‌ത 85-ാം വാര്‍ഷിക
മഹാസമ്മേളനം വിളംബരം ചെയ്യുന്ന റാലി നഗരം ചുറ്റി പുതിയ ബസ്സ് സ്റ്റാന്റില്‍
സമാപിക്കും. റാലിക്ക് മംഗലാപുരം - ചെമ്പരിക്ക ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍,
സമസ്‌ത ജില്ലാജനറല്‍ സെക്രട്ടറി യു.എം.അബ്‌ദുറഹ്മാന്‍ മൗലവി, സമസ്‌ത ദക്ഷിണ കന്നഡ
ജില്ലാപ്രസിഡണ്ട് എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍,
കെ.പി.കെ.തങ്ങള്‍, എം.എസ്.തങ്ങള്‍ മദനി, സുന്നി യുവജനസംഘം ജില്ലാപ്രസിഡണ്ട്
എം.എ.ഖാസി മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ, ട്രഷറര്‍ മെട്രോ
മുഹമ്മദ് ഹാജി, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാപ്രസിഡണ്ട് ചെര്‍ക്കളം അബ്‌ദുല്ല,
ജനറല്‍ സെക്രട്ടറി പി.ബി.അബ്‌ദുറസാഖ് എം.എല്‍.എ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ജില്ലാപ്രസിഡണ്ട് കെ.ടി.അബ്‌ദുല്ല മൗലവി, ജനറല്‍ സെക്രട്ടറി ടി.പി.അലി ഫൈസി,
ട്രഷറര്‍ ലത്തീഫ് ചെര്‍ക്കള, എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം
ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരീസ് ദാരിമി
ബെദിര, അബൂബക്കര്‍ സാലൂദ് നിസാമി, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ,
താജുദ്ദീന്‍ ദാരിമി പടന്ന, ഹബീബ് ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്‌തീന്‍
ചെര്‍ക്കള, എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാപ്രസിഡണ്ട് യാസര്‍ അറഫാത്ത്, ജനറല്‍
സെക്രട്ടറി സിറാജുദ്ദീന്‍ ഖാസി ലൈന്‍, ട്രഷറര്‍ നാസര്‍ മാസ്റ്റര്‍ കല്ലുരാവി
തുടങ്ങിയവര്‍ നേതൃത്വം നല്‍കും.