വരക്കല്‍
മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട് : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 85ാം
വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം
ഏര്‍പ്പെടുത്തി. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ തലപ്പാറ വഴി
കൊളപ്പുറത്ത് ആളെ ഇറക്കി സമീപത്തെ മൈതാനിയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ് . തൃശൂര്‍
ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ചങ്കുവെട്ടി കോഴിച്ചെന വഴി കാച്ചടിയില്‍
(കക്കാട് ജംഗ്‌ഷന് മുമ്പ് ) പാര്‍ക്ക് ചെയ്യേണ്ടതാണ് . പരപ്പനങ്ങാടി ഭാഗത്ത്
നിന്നുവരുന്നവ ചെമ്മാട്, തലപ്പാറ വഴി കൊളപ്പുറത്ത് ആളെ ഇറക്കി മൈതാനിയില്‍
പാര്‍ക്ക് ചെയ്യേണ്ടതാണ് . മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ വേങ്ങര
വഴി മണ്ണില്‍പിലാക്കല്‍ ആളെ ഇറക്കി ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ് .