കണ്ണൂര്‍ : മെയ് 6,7,8 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി
സമ്മേളന പ്രചരണാര്‍ത്ഥം ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന `ഹാദിയ'
സംഘടിപ്പിക്കുന്ന വാഹന പ്രചരണ യാത്ര `ഹുദവീസ് ഹെറാള്‍ഡ്' ഇന്ന് കണ്ണൂരില്‍.
ഏപ്രില്‍ 26ന് പാലക്കാട് മഞ്ഞക്കുളത്തുനിന്നും ആരംഭിച്ച യാത്ര ഇന്നലെ കോഴിക്കോട്
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പാണ്
യാത്രക്ക് നേതൃത്വം നല്‍കുന്നത്. ജഅ്‌ഫര്‍ ഹുദവി ഇന്ത്യനൂര്‍, ഷറഫുദ്ധീന്‍ ഹുദവി
ചെമ്മാട്, അന്‍വര്‍ സാദത്ത് ഹുദവി കരിങ്കല്ലത്താണി, അന്‍വര്‍ ഹുദവി പുല്ലൂര്‍
എന്നിവരാണ് മറ്റു യാത്രാംഗങ്ങള്‍. ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന യാത്ര മെയ്
മൂന്നിന് കാസര്‍ഗോഡ് തളങ്കരയില്‍ സമാപിക്കും.