തിരൂരങ്ങാടി : ദാറുല്‍ ഹുദാ സില്‍വര്‍ജൂബിലിയോടനുബന്ധിച്ച് തിങ്കള്‍,
ചൊവ്വ ദിവസങ്ങളിലായി ജില്ലയിലെ 24 ഓളം കേന്ദ്രങ്ങളില്‍ വാഹന വിളംബരജാഥകള്‍ നടന്നു.
മേഖലകളിലെ എസ്.കെ.എസ്.എസ്.എഫ്. കമ്മറ്റിയും ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ഥി
സംഘടന ഹാദിയയുമാണ് പ്രചരണജാഥകള്‍ സംഘടിപ്പിച്ചത്.
തിരൂരങ്ങാടിയില്‍
തിങ്കളാഴ്ച്ച രാവിലെ മമ്പുറം മഖാം സിയാറത്തോടെ ആരംഭിച്ച വിളംബരജാഥ ഇസ്ഹാഖ് ബാഖവി
ചെമ്മാട് ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച്ച വെന്നിയൂരില്‍ നടന്ന സമാപന
സമ്മേളനത്തില്‍ അഹ്മദ് മദാര്‍ കുട്ടിനഹ മുഖ്യപ്രഭാഷണം നടത്തി.
വേങ്ങരയില്‍
ചൊവ്വാഴ്ച്ച രാവിലെ ബശീര്‍ മുസ്ലിയാരുടെ മഖ്ബറ സിയാറത്തോടെ ആരംഭിച്ച പ്രചരണ ജാഥ
വൈകീട്ട് വേങ്ങരയില്‍ സമാപിച്ചു. റഷീദലി ശിഹാബ്തങ്ങള്‍ സമാപനസമ്മേളനം ഉദ്ഘാടനം
ചെയ്തു. ജാബിര്‍ എം.കെ തൃക്കരിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി.
പരപ്പനങ്ങാടിയില്‍ ചൊവ്വാഴ്ച്ച രാവിലെ കടലുണ്ടി മഖാം സിയാറത്തിനു ശേഷം
തുടങ്ങിയ വാഹനപ്രചരണജാഥ പരപ്പനങ്ങാടി ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി റഹീം ചുഴലി മുഖ്യപ്രഭാണം നടത്തി.
പൊന്നാനിയില്‍ ചൊവ്വാഴ്ച്ച പുത്തന്‍പള്ളി മഖാം സിയാറത്തോടെ ആരംഭിച്ച വിളംബരജാഥ
വൈകീട്ട് പൊന്നാനി ബസ്റ്റാന്റില്‍ സമാപിച്ചു. ദാറുല്‍ ഹുദാ സമ്മേളന
പ്രചരണാര്‍ഥം ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ബൈക്ക് റാലി സംഘടിപ്പിച്ചു.
ബുധനാഴ്ച്ച രാവിലെ യു.ബാപ്പുട്ടി ഹാജിയുടെ മഖ്ബറ സിയാറത്തോടെ ആരംഭിച്ച റാലി
ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പതിനഞ്ചോളം
കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ റാലിക്ക് മുബശ്ശിര്‍ തങ്ങള്‍, ഹസീബ് ഹുദവി,
തുടങ്ങിയവര്‍ നേതൃത്വം നല്കി.