പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസം സമാഗതമാകുകയാണു.മാനവ സമൂഹത്തിനാകെ അവസാന നാള്വരെ വഴികാട്ടിയായ വിശുദ്ധ ഖുര്‍ആന്‍ ഭൂമിയിലെ മനുജനു കരഗതമാവാന്‍ തുടങ്ങിയതു ഈ മാസത്തിലാണു.ഈ വിശുദ്ധ ഗ്രന്ഥം തങ്ങള്ക്കു സമ്മാനിച്ചതിന്റെ നന്ദി പ്രകടിപ്പിക്കുനതിനായി ലോകമുസ്ലിംകള്‍ റംദാന്‍ മാസത്തിനായുള്ള കാത്തിരിപ്പിലാണിപ്പോള്‍.
നിരന്തര പ്രാര്‍ത്ഥനകളുടെയും, സഹനതയുടേയും, സംയമനത്തിന്റെയും, ദൈവികാരധനയുടെയും മാസം കൂടിയാണു റമദാന്‍.ഈ മാസത്തില്‍ ഒരോ ദിനത്തിലും ഒരു യഥാര്ത്ഥ മുസ്ലിം അവന്റെ ശരീരവുമായുള്ള സമരത്തിലാണ്,അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ.നോമ്പുകാരനായ ആഹാരാദികള്‍ വര്‍ജ്ജിക്കുന്നതോടൊപ്പം അവന്റെ കണ്ണുകള്ക്കും കാതുകള്ക്കും ചിന്തകള്ക്കും വാക്കുകള്ക്കും അവന് വ്യക്തമായ നിയന്ത്രണം ഏര്പ്പെടുത്തേണ്ടതാണു.അതോടപ്പം ദൈവകൃപ കരസ്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അവന് വ്യാപൃതനാവേണ്ടതുമാണു.
സ്നേഹത്തിന്റ്റെയും,സഹനത്തിന്റെയും,സാഹോദര്യത്തിന്റെയും,സഹാനുഭൂതിയുടെയും,സന്തോഷത്തിന്റെയും, സുദിനങ്ങള്‍ വരവായി...
വരും ദിവസങ്ങളില്‍ റമളാനിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിഭവങ്ങള്‍ പബ്ലിഷ് ചെയ്യുന്നതാണ്. (ഇന്‍ശാഅല്ലാ)... പ്രതീക്ഷിക്കുക !!!