നന്തി ജാമിഅ ദാറുസലാം: ഹൈദരലി ശിഹാബ്‌ തങ്ങള്‍ പ്രസിഡന്റ്‌

നന്തി : ജാമിഅ ദാറുസലാം അല്‍ ഇസ്‌ലാമിയ്യയുടെ പ്രസിഡന്റായി പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌തങ്ങളെ ദാറുസലാമില്‍ ചേര്‍ന്ന കമ്മിറ്റി നിര്‍വാഹകസമിതി യോഗം തിരഞ്ഞെടുത്തു. സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌തങ്ങളുടെ വിയോഗം കാരണം ഒഴിവുവന്ന സ്ഥാനത്തേക്കാണ്‌ ഹൈദരലിതങ്ങളെ തിരഞ്ഞെടുത്തത്‌.

വൈസ്‌ പ്രസിഡന്റ്‌ കെ.വി.അബ്ദുഹാജി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ശിഹാബ്‌തങ്ങളുടെ നിര്യാണത്തില്‍ യോഗം അനുശോചിക്കുകയും പ്രാര്‍ഥന നടത്തുകയും ചെയ്യു. കോളേജിലെ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കിവരുന്ന പ്രതിമാസ സ്റ്റൈപ്പന്‍ഡ്‌ തുക അടുത്ത അധ്യയന വര്‍ഷം മുതല്‍ വര്‍ധിപ്പിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. 11-ാം സനദ്‌ദാന സമ്മേളനം ജനവരി അവസാനവാരം നടത്താനും യോഗം തീരുമാനിച്ചു. എന്‍ജിനീയറിങ്‌ കോളേജ്‌ അനുവദിച്ചതിന്‌ യോഗം കേരള സര്‍ക്കാറിനെ അഭിനന്ദിച്ചു.

എന്‍.വി.ഖാലിദ്‌മുസ്‌ല്യാര്‍, പി.മാമുക്കോയഹാജി, എ.ടി.മമ്മുഹാജി, പി.വി.മഹമൂദ്‌ഹാജി, സി.അബ്ദുല്ലഹാജി, എന്‍.മമ്മു, എന്‍.കെ.ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി എ.വി.അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ സ്വാഗതവും ജോ.സെക്രട്ടറി കെ.എം. ഉമ്മര്‍കോയഹാജി നന്ദിയും പറഞ്ഞു.